പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പോരാട്ടം മൂന്നാം തവണ

jaickldfcandidate-11
SHARE

പുതുപ്പള്ളി ഉപതിര‍ഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമാണ്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞതും ജയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തി. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടത്തും. പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട്  27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് 9044 വോട്ടിനാണ്.

Jaick C Thomas to contest from Puthuppally 

MORE IN BREAKING NEWS
SHOW MORE