'എല്‍ഡിഎഫിന് ധൃതിയില്ല'; ജെയ്കിന്റെ പേര് നിഷേധിക്കാതെ ഇപി

epjaickldf-11
SHARE

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫിന് ധൃതിയില്ലെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗ്രൂപ്പ് തര്‍ക്കം ഭയന്നാണ് കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ഥിയെ വേഗത്തില്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം കൃത്യസമയത്ത് നേതൃത്വം നടത്തുമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. ജെയ്ക് തന്നെയാകും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇപി നിഷേധിച്ചില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞതും ജയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തി. പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട്  27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് 9044 വോട്ടിനാണ്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമാണ് ജെയ്ക്. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും.

EP Jayarajan on LDF candidate

MORE IN BREAKING NEWS
SHOW MORE