E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 22 2020 05:38 PM IST

Facebook
Twitter
Google Plus
Youtube

യുഡിഎഫ് കേന്ദ്രങ്ങളില്‍ പോറലില്ലെന്ന് കെ.എന്‍.എ ഖാദര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടതു സര്‍ക്കാര്‍ വേങ്ങരയില്‍ വിജയിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഒരു പോറല്‍ പോലും ഏല്‍പിക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. അട്ടിമറി വിജയങ്ങള്‍ നേടുമെന്ന എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇടതു മുന്നണി വോട്ടുകള്‍ വിലകൊടുത്തു വാങ്ങിയിട്ടു പോലും യുഡിഎഫിന് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

വേങ്ങരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 16000 പിന്നിട്ടു. 43509  വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് 27440 വോട്ടുകളാണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് തുടരുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ 5719 വോട്ടുകളും നാലാം സ്ഥാനത്തുള്ള ബിജെപി 4667 വോട്ടുകളുമാണ് നേടിയത്. യുഡിഎഫിന് മുന്‍ തവണത്തെ മുന്നേറ്റം ഇത്തവണ കാഴ്ചവയ്ക്കാനായില്ല. 

എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നാലാമതാണുള്ളത്. നോട്ട വോട്ടുകള്‍ ഇരുന്നൂറ് കടന്നിട്ടുണ്ട്. 

അതേസമയം,  ലീഡ് നില ഇത്തരത്തില്‍ പോയാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ലീഡിനൊപ്പം എത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്. എ.ആര്‍. നഗറില്‍ 2016ല്‍ ലീഗിന് ലഭിച്ചത് 5319 വോട്ട് ഭൂരിപക്ഷമായിരുന്നെങ്കില്‍ ഇത്തവണ 3350 മാത്രമാണുള്ളത്. 

മൂന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. എസിഡിപിഐയും ബിജെപിയുമാണ് മൂന്നാം സ്ഥാനത്ത് മാറി മറിഞ്ഞു വരുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീറാണ് ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രനുമായി പോരാട്ടത്തിലുള്ളത്.