തിരഞ്ഞെടുപ്പിനിടയ്ക്ക് ഒരു മലകയറ്റം. വേങ്ങര തിരുവോണമലയിലെ പുരാതന ക്ഷേത്രത്തിലെക്കൊരു യാത്ര.
മലബാർ കലാപകാലത്ത് കലാപകാരികളുടെ ഒളിത്താവളമയിലുന്നു തിരുവോണമല. ഈ മല കയറിയാൽ മലപ്പുറം മുഴുവനും കാണാം. കൊടുമുടിപോലെ തല ഉയർത്തി നിൽക്കുന്ന 500 വർഷത്തിലേറെ പഴക്കമുള്ള തിരുവോണമല ക്ഷേത്രം. പൂർണമായും കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
കാച്ചടിക്കൽ ഗിരിസ്വാമി, കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ പൂജാകർമങ്ങൾ ചെയ്തുവരുന്നത് ഇദ്ദേഹമാണ്. വാനരന്മാരുടെ താവളമാണിവിടം. അവർക്ക് അന്നദാനം നടത്തിയിട്ടേ സ്വാമി ഭക്ഷണം കഴിക്കു.ഇവിടെ തന്നേ താമസമാക്കിയ സ്വാമിക്കൊപ്പം സന്തത സഹചാരിയായി മാളുവുമുണ്ട്. പുരാതന കൊത്തുപണികൾ. നല്ല കാലാവസ്ഥ.
ഏറെ ടൂറിസം സാധ്യതകളുള്ള ഇവിടം കൃത്യമായി ഉപയോഗിച്ചാൽ വേങ്ങരക്കത് വലിയനേട്ടമാകും. മലയിറങ്ങാൻ കൂട്ടിന് മാളുവിനെയും സ്വാമി ഒപ്പമയച്ചു.