E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:15 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

കെ.എം മാണിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടുന്നതായി കെ.എൻ.എ ഖാദർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എം മാണിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ.മണ്ഡലത്തിൽ വികസന മുരടിപ്പെന്ന എൽ.ഡി.എഫ് പ്രചാരണം വോട്ടർമാർ പുഛത്തോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു . പഞ്ചായത്തുകൾ തോറും സ്വീകരണം ഏറ്റുവാങ്ങിയുള്ള സ്ഥാനാർഥി പര്യടനത്തിന് ഇന്നൊരു ദിവസത്തേക്ക് അവധി നൽകിയിരിക്കുകയാണ്.വേങ്ങര പഞ്ചായത്തിലെ വീടുകൾ കേന്ദ്രീകരിച്ചാണ് വോട്ടർമാരെ കണ്ടത്. കെ.എം.മാണിയുടെ പിന്തുണ പ്രചാരണത്തിൽ ആവേശം പകരുമെന്നും വേങ്ങരയിലെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് തിയതിയോടടുത്താണ് യു.ഡി.എഫിൽ പ്രചാരണം ആവേശത്തിലേക്ക് കടക്കുക. 

വേങ്ങരയിലെ വികസനം വോട്ടർമാർക്കറിയാമെന്നായിരുന്നു വികസന മുരടിപ്പെന്ന എൽ.ഡി.എഫിന്റെ ആരോണത്തിന് സ്ഥാനാർഥിയുടെ മറുപടി.സ്ഥാനാർഥി പര്യടനത്തിന് സമാന്തരമായി സ്ക്വാഡ് പ്രവർത്തനവും നടക്കുന്നുണ്ട്.എ.കെ.ആന്റണി, ഉമ്മൻചാണ്ടി,രമേശ്ചെന്നിത്തല,എം.എം.ഹസൻ ഉൾപ്പടെയുളള നേതാക്കൾ അടുത്ത ആഴ്ചമുതൽ മണ്ഡലത്തിൽ കെ.എൻ.എ ഖാദറിനായി പ്രചാരണത്തിനിറങ്ങും.

വേങ്ങരയിലെ വികസന വിഷയത്തിൽ യു.ഡി.എഫിനെ സംവാദത്തിന് വെല്ലുവിളിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീർ.തിരഞ്ഞെടുപ്പ് തിയതി അടുക്കുമ്പോൾ വികസന പ്രശ്നങ്ങളാണ് പ്രധാനമായും വോട്ടർക്കു മുന്നിൽ എത്തിക്കുന്നത്.

നല്ല മഴയാണ്.പക്ഷെ പ്രചാരണത്തിന് അവധി നൽകാൻ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീർ ഒരുക്കമല്ല.സ്ഥാനാർഥി പര്യടനത്തിൽ ഇന്നെത്തിയത് ഊരകം പഞ്ചായത്തിലാണ്.പര്യടനത്തിനിടെ കണ്ടതും കേട്ടതുമായ മണ്ഡലത്തിലെ പ്രശ്നങ്ങളാണ് ഒാരോ സ്വീകരണ കേന്ദ്രത്തിലും ഉന്നയിക്കുന്നത്.വീടുകളിലെത്തി സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരെ കണ്ടു വോട്ടുചോദിച്ചു.റോഡ്, കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന വിഷയങ്ങൾ ലഭ്യമാക്കാൻ തന്നെ വിജയിപ്പിക്കണമെന്നാണ് ആവശ്യം.വികസന വിഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുമായി സംവാദത്തിനും തയാർ .യുവ നേതാക്കളും എം.എൽ.എമാരും ഒാരോ പഞ്ചായത്തുകളിൽ ക്യാംപു ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. സ്ഥാനാർഥി പര്യടനത്തോടൊപ്പം കുടുംബയോഗങ്ങളും നടക്കുന്നുണ്ട്. 

ബി.ജെ.പി സ്ഥാനാർഥിക്ക് പൂർണ പിന്തുണയുമായി ബി.ഡി.ജെ.എസ്. തിരഞ്ഞെടുപ്പിലിത് വലിയ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. "വേങ്ങരയുടെ മണ്ണിനൊപ്പം മനുഷ്യനൊപ്പം വികസന വഴിയിലൂടെ" എന്നമുദ്രാവാക്യം ഉയർത്തിപ്പുടിച്ചു കെ.ജനചന്ദ്രന്റെ സ്ഥാനാർത്ഥി പര്യടനം. 

ബി ഡി ജെ എസിന്റെ പിന്തുണ ലഭിച്ചതോടെ വൻ വിജയ പ്രതീക്ഷയിലാണ് ബിജെപി. തുഷാർ വെള്ളാപ്പള്ളിയിലുൾപ്പെടെയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ വേങ്ങരയിലെ പ്രചാരണത്തിൽ പങ്കുചേരും. 

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പറപ്പൂരിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നതകൾ ചർച്ചയാക്കി മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. വേങ്ങരയിലെ തിരഞ്ഞെടുപ്പ് ആവേശം വിളിച്ചറിയിച്ചാണ് ചർച്ചയിൽ പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത്. പറപ്പൂർ പഞ്ചായത്തിൽ കോൺഗ്രസും ലീഗും ഭരണത്തിൽ ഒപ്പമില്ല. പക്ഷെ ചർച്ചക്കെത്തിയപ്പോൾ നേതാകള്‍ ഒന്നായി. കോൺഗ്രസ് വിമതരും സി.പി.എമ്മും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും ചേർന്നുളള സാമ്പറു മുന്നണിയെപ്പറ്റി ചോദ്യങ്ങളേറെയെത്തി. ഉത്തരങ്ങളിൽ ഐക്യം കൊണ്ടുവരാനായിരുന്നു നേതാക്കളുടെ ശ്രമം. വേങ്ങരയുടെ വികസനവും രാഷ്ട്രീയവുമെല്ലാം സംവാദത്തിൽ കത്തിക്കയറി. ചർച്ച പറപ്പൂർ പഞ്ചായത്തിലാണങ്കിലും മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറു കണക്കിന് പേരാണ് സംവാദത്തിൽ പങ്കുചേരാനെത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :