E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:29 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം പ്രചാരണ വിഷയമാക്കി എൽഡിഎഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം പ്രചാരണ വിഷയമാക്കി എൽ.ഡി.എഫ്. പിണറായി സർക്കാറിന്റെ നേട്ടം പ്രവാസി കുടുംബങ്ങളുടെ വോട്ട് അനുകൂലമാക്കുമെന്നാണ് സ്ഥാനാർഥി പി.പി.ബഷീറിന്റെ കണക്കുകൂട്ടൽ. 

ജന്മനാട്ടിലാണ് രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എത്തിയത്.നാട്ടുകാരെ കണ്ട് കുശലം പറഞ്ഞു. വോട്ടു ചോദിച്ചു. നാട്ടിലെ വികസന പ്രശ്നങ്ങളാണ് സ്വീകരണ യോഗങ്ങളിൽ ചൂണ്ടി കാട്ടുന്നത്. 

പ്രവാസികൾ ഏറ്റവും കൂടുതലുള്ള മണ്ഡലമാണ് വേങ്ങര. ഷാർജ ജയിലിലെ ഇന്ത്യക്കാരായ തടവുകാരുടെ മോചനം പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ്. പിണറായി സർക്കാറിനോടുള്ള പ്രവാസികളുടെ ബഹുമാനം ഇടതു മുന്നണിക്ക് ഗുണം ചെയ്യും  പടക്കം പൊട്ടിച്ചും ബൈക്ക് റാലി നടത്തിയുമൊക്കെയാണ് സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിക്കുന്നത്.പ്രവർത്തകരുടെ ഈ ആവേശം വോട്ടാകുമെന്നും സ്ഥാനാർഥി കണക്കുകൂട്ടുന്നു.

വേങ്ങരയിലെ വോട്ടർമാര്‍ക്ക് സംസ്ഥാന ഭരണം വിലയിരുത്താനുളള അവസരമാണിതെന്ന് മന്ത്രി കെ.ടി. ജലീൽ മനോരമ ന്യൂസിനോട്. സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെല്ലാം നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. താൻ സി.പി.എം മെബർഷിപ്പ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അംഗത്വം എടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർഥി പി പി ബഷീറിന് വേണ്ടി മന്ത്രി കെ ടി ജലീലിന്റെ കുടുംബസംഗമം ആരംഭിച്ചു. വിമത സ്ഥാനാർഥി ഹംസയുടെ സാന്നിധ്യം ബഷീറിന്റെ വിജയത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു. എൽ. ഡി.എഫ് സ്ഥാനാർഥി പി.പി ബഷീറിന്റെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്. മന്ത്രി കെ.ടി ജലീലിൽ പങ്കെടുക്കുന്ന കുടുംബസംഗമങ്ങൾ വേങ്ങരയിൽ പുരോഗമിക്കുന്നു. അടുത്ത ദിവസങ്ങളിൽ കുടുംബസംഗമങ്ങളും സ്ഥാനാർഥി പര്യടനവും ഊർജിമാക്കാനാണ് എൽ.ഡി.ഫ് പദ്ധതിയിടുന്നത്. 

പ്രചാരണത്തിന് ആവേശം പകർന്ന് യു.ഡി.ഫ് സ്ഥാനാർഥി കെ. എൻ.എ ഖാദറിന്റെ ഒന്നാംഘട്ട സ്ഥാനാർഥിപര്യടനം. പരമാവധി വോട്ടർമാരെ ലക്ഷ്യമിട്ടു മുപ്പതോളം കേന്ദ്രങ്ങളിലാണ് സ്ഥാനാർഥിക്ക് സ്വീകരണം. യു.ഡി.എഫ് സ്ഥാനാർഥിപര്യടനത്തിൽ അകമ്പടിക്കു പടക്കംപൊട്ടിക്കലും ആർപ്പുവിളിയുമൊന്നുമില്ല. കാരണം അവർ അത്ര ആത്മവിശ്വാസത്തിലാണ്. ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക് നീളുന്ന പ്രചാരണത്തിൽ എം. എൽ.എമാരും നേതാക്കന്മാരും അണിനിരക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എത്തുന്നത്തോടെ വേങ്ങരയിൽ പ്രചാരണം ശക്തമാകും. 

 വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം വിളിച്ചറിയിച്ച് മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. ചർച്ചയിൽ പങ്കുചേരാൻ നൂറു കണക്കിന് വോട്ടർമാരാണ് എത്തിയത്. ഉരുളക്കുപ്പേരിയായി ചോദ്യങ്ങളും മറു ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം എത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എക്കൊപ്പം മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ എൽ.‍ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളായ എം.ബി. ഫൈസലും എൻ. ശ്രീപ്രകാശും അതിഥികളായി. വേങ്ങരയുടെ വികസനം മുതൽ ദേശീയ രാഷ്ട്രീയം വരെ വേങ്ങര പഞ്ചായത്തിൽ കത്തിക്കയറി. തിരഞ്ഞെടുപ്പ് പോര് പോരാട്ടമായി തന്നെ ചിലർ ഏറ്റെടുത്തു. 

വിമത സ്ഥാനാർഥി ഹംസക്കും അനുയായികൾക്കും ഭീഷണി. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണമാവശ്യപ്പെടുമെന്നു ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വം നേരിട്ട് ഭീഷണിപ്പെടുത്തിയില്ലെന്നും ആളുകളുടെ സമീപനത്തിലാണ് ഭീഷണിയുള്ളതെന്നു ഹംസ കൂട്ടിച്ചേർത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :