E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 02:57 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

അസഹിഷ്ണുതക്കെതിരെയുളള വിധിയെഴുത്താവും വേങ്ങര തിരഞ്ഞെടുപ്പു ഫലമെന്ന് ഉമ്മൻ ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അസഹിഷ്ണുതക്കെതിരെയുളള വിധിയെഴുത്താവും വേങ്ങര തിരഞ്ഞെടുപ്പു ഫലമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാണം കെട്ടുളള തോൽവി ഒഴിവാക്കാനാണ് സി.പി.എം പരിശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഭരണ പരാജയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ജനം വേങ്ങരയിൽ യു.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളുടെ എണ്ണം വർധിപ്പിക്കാനാണ് മികച്ച പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ സി.പി.എമ്മിന് ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒന്നര വർഷം കേരളം ഭരിച്ചിട്ടും വേങ്ങര തിരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പുഫലമെന്ന് പറയാന്‍ പോലും സി.പി.എം നേതാക്കൾക്ക് ധൈര്യമില്ല. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിനുണ്ടായ ക്ഷീണം മാറും മുൻപെയാണ് ഇടതുപക്ഷം വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

വിദ്യാര്‍ഥികൾക്കിടയിൽ ആവേശമായി യുഡിഎഫ് സ്ഥാനാർഥി കെ. എൻ എ ഖാദർ. യുവാക്കൾ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇടതു സ്ഥാനാർഥി പി.പി ബഷീറിന്റെ പ്രചാരണം. മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിദ്യാർഥികളുടെ സ്വീകരണം. ആവേശത്തിൽ മതി മറന്ന് സ്ഥാനാർഥി. 

പി.പി ബഷീറിനെ പ്രവർത്തകർ സ്വീകരിയ്ക്കാനെതിയത് ബാൻഡ് മേളവുമായി. സംഘത്തിനൊപ്പം സ്ഥാനാര്ഥിയും ഒപ്പം ചേർന്നതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിച്ചു. 

പറപ്പൂർ പഞ്ചായത്തിലെ കോൺഗ്രസ് ലീഗ് ഭിന്നതയിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. വേങ്ങര മണ്ഡലത്തിൽ യു.ഡി.എഫ് സംവിധാനമില്ലാത്ത മൂന്ന് പഞ്ചായത്തുകളിൽ ഒന്നാണ് പറപ്പൂർ 

എക്കാലത്തും മുസ്ലീം ലീഗിന്റെ ഉരുക്കു കോട്ടയായാണ് പറപ്പൂർ അറിയപ്പെട്ടിരുന്നത്.ഇതിന് തിരിച്ചടി നൽകിയാണ് 2015 ൽ ജനകീയ മുന്നണി അധികാരത്തിലെത്തിയത്.19 സീറ്റിൽ 12 ഉം നേടിയാണ് സി.പി.എം, കോൺഗ്രസിലെ ഒരു വിഭാഗം, പി.ഡി.പി, വെൽഫയർ പാർട്ടി തുടങ്ങിയ കക്ഷിക്കൾ ചേർന്ന ജനകീയ മുന്നണിയുടെ ഭരണം. 

എന്നാൽ പഞ്ചായത്ത് ഭരണത്തിൽ മാത്രമാണ് ജനകീയ മുന്നണിയുടെ പ്രവർത്തനമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും അവരുടെ നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്, ഉപതിരഞ്ഞെടുപ്പിന് മുൻപ് ലീഗും കോൺഗ്രസും തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് നേതാക്കൾ 

മുസ്്ലീം ലീഗ് സ്ഥാനാർഥിയുടെ ബ്ലാക്മെയിൽ രാഷ്ട്രീയത്തിനെതിരെയാണ് താൻ മൽസരിക്കുന്നതെന്ന് യു.ഡി.എഫ് വിമത സ്ഥാനാർഥി കെ.ഹംസ. ഒന്നാം തിയതിമുതൽ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും എത്തി വോട്ട് ചോദിക്കുമെന്നും ഹംസ പറഞ്ഞു. 

എൻ.ഡി.എ സ്ഥാനാർഥി കെ.ജനചന്ദ്രന്റെ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥിയുടെ പര്യടനം. എൻ.ഡി.എ സ്ഥാനാർഥി ജനചന്ദ്രന് വോട്ടു ചോദിച്ച് സംസ്ഥാന നേതാക്കൾ എത്തിയത് ചെറിയ കുടുംബയോഗങ്ങളിലേക്കാണ്‌ 

എൻ.ഡി.എയുടെ പ്രാധാന്യവും ജനചന്ദ്രനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചെറിയ പ്രസംഗം.ഒപ്പം വീട്ടമ്മമാരുടെ പരാതിയും കേട്ടു.പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം സംസ്ഥാന സർക്കാറിനെതിരെയും യു.ഡി.എഫിനെതിരെയും പ്രയോഗിക്കാൻ കഴിയുന്ന വിഷയങ്ങളാണ് പ്രചാരണത്തിനായി തെരഞ്ഞെടുക്കുന്നത്. 

ഓരോ ദിവസം കൂടുംതോറും എൻ.ഡി.എക്ക് മണ്ഡലത്തിൽ സ്വീകാര്യത വർധിക്കുന്നതായി സ്ഥാനാർഥി, ബൂത്ത് തലത്തിൽ 300 കുടുംബയോഗങ്ങളാണ് നടക്കുക. രണ്ടാം തിയതി മുതൽ മൂന്നാം ഘട്ട പ്രചാരണം ആരംഭിക്കും 

മമ്പുറം ആണ്ടു നേർച്ച അന്നദാനത്തിനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടി ഇടതു വലതു സ്ഥാനാർഥികൾ. നേർച്ചയ്ക്കെതിയവരോട് വോട്ടഭ്യര്ഥിച്ചാണ് സ്ഥാനാർഥികൾ മടങ്ങിയത്. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആദ്യം സ്വീകരിയ്ക്കാൻ എത്തിയത് ഇടതു സ്ഥാനാർഥി പി. പി. ബഷീർ. തങ്ങൾക്കൊപ്പം യുഡിഎഫ് സ്ഥാനാർഥി കെ.എൻ എ ഖാദറുമെത്തി. തുടർന്ന് പ്രാർഥന. 

നേർച്ചയ്ക്കെത്തിയ പരമാവധി ആളുകളെ നേരിൽ കണ്ടു വോട്ടഭ്യര്ഥിച്ചാണ് ഇരുവരും മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :