E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:51 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങരയിൽ പോരാട്ടം മുറുകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിന്റെ ഒന്നാം ഘട്ട സ്ഥാനാർഥി പര്യടനം നാളെ ആരംഭിക്കും. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ഒരു റൗണ്ട് കയറിയിറങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥി. ആറുപഞ്ചായത്തകളിലേയും വ്യക്തി വേട്ടുകൾ ഉറപ്പിച്ചു കഴിഞ്ഞു.ഇനി സ്ഥാനാർഥി പര്യടനത്തിന്റെ നാളുകളാണ്.പരമാവധി വോട്ടർമാരെ കാണുകയാണ് ലക്ഷ്യം. എ.ആർ നഗർ പഞ്ചായത്തിൽ നിന്നാണ് സ്ഥാനാർതി പര്യടനം ആരംഭിക്കുക.സംസ്ഥാന ,ജില്ലാ ,മണ്ഡലം നേതാക്കൾ സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുക്കും.

എ.കെ.ആന്റണി,ഉമ്മൻചാണ്ടി, രമേശ്ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും.മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കട്ടിയാണ് വോട്ടർമാർക്കു മുന്നിലെത്തുന്നത്.മണ്ഡലത്തിൽ വേങ്ങര.പറപ്പൂർ,കണ്ണമംഗലം പഞ്ചായത്തുകളിലെ കോൺഗ്രസ്-ലീഗ് ഭിന്നത പൂർണമായും പരിഹരിക്കാനാവാത്തത് അൽപം ആശ്ങ്ക ഉയർത്തുന്നുണ്ട്.സംസ്ഥാന നേതൃത്വം പോലും മുൻകൈ എടുത്തിട്ടു പോലും പറപ്പൂരിലെ ഭിന്നത പരിഹരിക്കാനാവാത്തത് വെല്ലുവിളിയാണ്.എസ്.ടിയു നേതാവ് കെ.ഹംസ വിമത സ്ഥാനാർഥിയായി രംഗത്തുള്ളതും കെ.എൻ.എ ഖാദറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.എങ്കിലും പാർട്ടിയോട് അഭിപ്രായ വ്യത്യാസമുള്ള ചില ലീഗ് അനുഭാവികളുടെ വോട്ട് എതിർ സ്ഥാനാർഥി പി.പി ബഷീറിന് പകരം കെ.ഹംസയുടെ പെട്ടിയിൽ വീഴുമെന്നാണ് യു.ഡി.എഫ് ക്യാപിന്റെ വിലയിരുത്തൽ. 

അതേസമയം  മന്ത്രിമാരെയും സംസ്ഥാന നേതാക്കളേയും പങ്കെടുപ്പിച്ച് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എൽ.ഡി.എഫ് രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനവും കുടുംബയോഗങ്ങളും ആരംഭിച്ചു.വേങ്ങര ഉപതിരഞ്ഞെടുപ്പിൽ അട്ടിമിറി വിജയം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫിന്റെ പ്രവർത്തനം. ഒന്നാം ഘട്ടം പൂർത്തിയാക്കി സ്ഥാനാർഥിയുടെ മണ്ഡലപര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു.ഒപ്പം കുടുംബയോഗങ്ങളും ആരംഭിച്ചു.മന്ത്രിമാരെ ഉൾപ്പടെത്തി 30 ഉം ബൂത്ത് തലത്തിൽ 750 ഉം കുടുംബയോഗങ്ങളാണ് ഉള്ളത്.ഒന്നാം തിയതിക്കുശേഷം പ്രചാരണത്തിന് സംസ്ഥാന മന്ത്രിമാർ എത്തും.അഞ്ച്,ആറു ദിവസങ്ങളിൽ മുഖ്യമന്ത്രിയും എട്ടിന് വി.എസ് അച്യുതാനന്ദനും വേങ്ങരയിൽ എത്തുന്നുണ്ട്.നാലാം തിയതിമുതൽ സംസ്ഥാന സെക്രട്ടറി കോടിബാലകൃഷ്ണൻ മുഴുവൻ സമയവും പ്രചാര പരിപാടികളിൽ പങ്കെടുക്കും.പരമാവധി വോട്ടുകൾ ലഭ്യമാക്കാൻ മണ്ഡലത്തിലുടനീളം യുവനേതാക്കളും പ്രചാരണ പരിപാടികളുമായി മുന്നേറുന്നുണ്ട്. 

സംസ്ഥാന സർക്കറിനെതിരെയുള്ള വിധി എഴുത്താകും വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. മുൻ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ഒരു ഫാക്ടറി പോലുമില്ലെന്നും അവർ പരിഹസിച്ചു. ബിജെപിയുടെ ബൂത്ത് തല വനിത സംഗമം ഉദ്‌ഘാടനം ചെയ്യവേ ആണ് ശോഭ സുരേന്ദ്രൻ കത്തി കയറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ വികസന നയങ്ങൾക്കുള്ള അംഗീകാരം കൂടിയാകും ഈ തിരഞ്ഞെടുപ്പ്. 

മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയേയും യുഡിഎഫിനേയും ശോഭ സുരേന്ദ്രൻ കണക്കറ്റ് പരിഹസിച്ചു. ഇതേ വാക്കുകൾ ആവർത്തിറകുകയാണ് സ്ഥാനാർഥി കെ. ജനചന്ദ്നും മറ്റു നേതാക്കളും ചെയ്തത്. 

സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവി പാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയാണ് വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പിനുള്ളത്. വിവി പാറ്റ് യന്ത്രം വോട്ടർമാരെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ 

അവധി ദിവസവും വിശ്രമമില്ലാതെ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ ആദ്യമായി ഉപയോഗിക്കുന്ന വിവിപാറ്റ് വോട്ടിങ് യന്ത്രം വോട്ടർമാർക്ക് പരിചയപ്പെടുത്തുകയാണ്.ഒാരോ പഞ്ചായത്തുകളിലേയും ചെറിയ ചെറിയ കവലകളിലാണ് വിവിപാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നത്.വിവി.പാറ്റ് യൂണിറ്റിലെ ഗ്ലാസ് വിൻഡോയിൽ ഏഴു സെക്കന്റ് സമയം വോട്ടു ചെയ്ത സ്ലിപ് വോട്ടർമാർക്ക് കാണാം. 

സംശയമുള്ളവർക്ക് ഒന്നു പരീക്ഷിച്ചു നോക്കാനും അവസരമുണ്ട് വോട്ടു ചെയ്യേണ്ട അവശ്യകത വക്തമാക്കുന്ന നോട്ടീസും വോട്ടർമാർക്ക് വിതരണം ചെയ്യുന്നുണ്ട്.വേങ്ങര മണ്ഡലത്തിൽ 165 പോളിങ് ബൂത്തുകളാണുള്ളത്. ചെയ്ത വോട്ട് സ്വയം ഉറപ്പിക്കാന്‍ കഴിയുന്ന വിവി പാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. മിഥില മോഹന്‍ തയാറാക്കിയ റിപ്പോര്‍ട്ട്.

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിസന്ധിയിലാക്കിയ ഒട്ടേറെ തൊഴിലാളികളുണ്ട് വേങ്ങരയിൽ. പട്ടിണിയിലേയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുന്ന ഇവർക്കൊപ്പമാണ് വോട്ടു വണ്ടി ഇന്ന്. കേന്ദ്ര പദ്ധതികൾക്കെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പിനെ ബാധിയ്ക്കുമെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. 

അതേസമയം കെ.പി.സി.സി ഭാരവാഹികളെ കണ്ടെത്താൻ തിരഞ്ഞെടുപ്പാണ് അഭികാമ്യമെന്ന് ഉമ്മൻചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു . ബി.ഡി.ജെ.എസുമായി ബന്ധം വേണോ എന്ന് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് ഉമ്മൻചാണ്ടി മലപ്പുറത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 

സമവായം വേണ്ടി, തിരഞ്ഞെടുപ്പ് എങ്ങനെ വേണമെന്ന് കൂടിയാലോചനകളിലൂടെ തീരുമാനിക്കാമെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

കെ.പി.സി.സി പ്രസിഡന്റാവാൻ യോഗ്യതയുളള ഒട്ടേറെ നേതാക്കൾ കോൺഗ്രസിലുണ്ട് ബി.ഡി.ജെ.എസുമായി ബന്ധം വേണോ എന്ന് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് ഉമ്മൻചാണ്ടി രാജ്യത്തെങ്ങും എൻ.ഡി.എ ക്ഷീണിച്ചു വരുന്നതിന്റെ സൂചനകൾ വന്നു തുടങ്ങിയെന്നും ഉമ്മൻചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :