E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:46 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം വ്യക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം വ്യക്തം.രണ്ടു സ്വതന്ത്രർ ഉൾപ്പടെ ആറു പേരാണ് ജനവിധി തേടുന്നത് 

നാമനിർദേശ പ്ത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് എല്ലാവരും ഉറ്റുനോക്കിയത് യു.ഡി.എഫ് വിമത സ്ഥാനാർഥി കെ.ഹംസയുടെ നീക്കങ്ങളാണ്.കെ.എൻ.എ ഖാദർ പത്രിക പിൻവലിച്ചാൽ താൻ പത്രിക പിൻവലിക്കുമെന്ന നിലപാടാണ് അവസാന നിമിഷം വരെ ഹംസ സ്വീകരിച്ചത്. കെ.എൻ.എ ഖാദർ പത്രിക പിൻവലിക്കുമെന്ന പ്രതീക്ഷയിൽ പത്രിക പിൻവലിക്കാനുള്ള ഒരുക്കങ്ങളുമായി അദ്ദേഹം മലപ്പുറം കലക്ട്രേറ്റിൽ എത്തിയിരുന്നു. 

14 സ്ഥാനാർഥികളായിരുന്നു പത്രിക നൽകിയിരുന്നത്.സൂക്ഷമ പരിശോധനയിൽ 6 പേരുടെ പത്രിക തള്ളി.2 സ്വതന്ത്രർ പത്രിക പിൻവലിക്കുകയും ചെയ്തു.ഇതോടെ 6 പേരാണ് മൽസര രംഗത്തുള്ളത്. ഇടതു വലതു എൻ.ഡി.എ എസ്.ഡി.പി.ഐ. സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.ഒരു ലക്ഷത്തിഎഴുപതിനായിരം വോട്ടർമാരാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജനവിധി തീരുമാനിക്കുക 

സോളാർ കമ്മീഷൻ റിപ്പോട്ടിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ മനോരമ ന്യൂസിനോട്. സംസ്ഥാന ഭരണം കൂടി വിലയിരുത്തി വേങ്ങരയിൽ ജനം വോട്ടു ചെയ്യുമെന്നും അദ്ദഹേ മനോരമ ന്യൂസിന്റെ വേങ്ങര യാത്രയിൽ പറഞ്ഞു. 

സംസ്ഥാന ഭരണ കൂടി വിലയിരുത്തി ജനം വേങ്ങരയിൽ വോട്ടു ചെയ്യുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ, ഒന്നേകാല്‍ വർഷത്തെ ഭരണനേട്ടങ്ങൾ കൂടി വിലയിരുത്തുന്നത് ഇടതു സ്ഥാനാർഥിക്ക് അനുകൂലമാകും ,സോളാർ റിപ്പോർട്ടിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കും, അഴിമതി ആവർത്തിക്കാതിരിക്കാനുളള നടപടികളാണ് ആവശ്യം, മാറാട് റിപ്പോർട്ട് പോലെ സോളാർ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വക്കില്ലെന്നും എ. വിജയരാഘവൻ 

ബീഫില്ലാതെ എന്താഘോഷമെന്നു ചോദിക്കുന്ന മലപ്പുറം ജില്ലയിലെ വേങ്ങര തിരഞ്ഞെടുപ്പിൽ ബീഫ് ഇല്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി. പ്രചാരണ ഇടവേളയിൽ കെ ജനചന്ദ്രനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ ജയിക്കുകയാണെങ്കിൽ ബീഫ് ലഭ്യത ഉറപ്പാക്കുമെന്ന് പറഞ്ഞ അന്നത്തെ സ്‌ഥാനാർത്ഥി ശ്രീ പ്രകാശ് പിന്നീട് അത് തിരുത്തി പറഞ്ഞിരുന്നു. 

പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജനങ്ങൾ തള്ളിക്കളയുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് ആണെന്ന ആരോപണത്തിന് ജനങ്ങൾ വോട്ടെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസ്്ലീം ലീഗ് സ്ഥാനാർഥിയുടെ ബ്ലാക്മെയിൽ രാഷ്ട്രീയത്തിനെതിരെയാണ് താൻ മൽസരിക്കുന്നതെന്ന് യു.ഡി.എഫ് വിമത സ്ഥാനാർഥി കെ.ഹംസ. ഒന്നാം തിയതിമുതൽ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും എത്തി വോട്ട് ചോദിക്കുമെന്നും ഹംസ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :