E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:45 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങര ഉപതിരഞ്ഞെടുപ്പ്; സോളർ കമ്മീഷൻ റിപ്പോർട്ട് ആയുധമാക്കാനൊരുങ്ങി എൽഡിഎഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എൽ.ഡി.എഫ് ആയുധമാക്കും. തോമസ് ചാണ്ടിയ്ക്കെതിരെയും സർക്കാരിനെതിരെയും ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ആയുധം കൂടിയാണ് റിപ്പോർട്ട്. അതേസമയം കമ്മീഷന്റ കണ്ടെത്തലുകൾക്ക് പാർട്ടിയിലും മുന്നണിയിലും ഉമ്മൻചാണ്ടി മറുപടി പറയേണ്ടിവരും 

വേങ്ങര ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട്. ഉമ്മൻചാണ്ടിയ്ക്ക് തട്ടിപ്പുകാരുമായി നേരിട്ട് ബന്ധമുള്ളതായി പരാമർശമില്ലെങ്കിൽ പോലും മുഖ്യമന്ത്രിയുടെ ഒാഫീസിലുള്ളവർ തട്ടിപ്പുകാർക്ക് കൂട്ടുനിന്നുവെന്ന ആക്ഷേപം ഗുരുതരമാണ്. വേണ്ടരീതിയിൽ കേസ് അന്വേഷിച്ചില്ലെന്ന വിമർശനവും യു.ഡി.എഫ് സർക്കാരിന്റ വീഴ്ചയായി കണക്കാക്കും. ഇതെല്ലാം ഉയർത്തിക്കാട്ടിയായിരിക്കും വേങ്ങരയിൽ ഇനിയുള്ള എൽ.ഡി.എഫിന്റ പ്രചാരണം. തോമസ് ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് സർക്കാരിന് തൽക്കാലം രക്ഷപെടുകയും ചെയ്യാം. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സഭയ്ക്കകത്തും പുറത്തും നടത്തിയ വിമർശനങ്ങൾ ശരിയായെന്ന് തെളിയിക്കാനായതിന്റ സന്തോഷവുമുണ്ട് ഇടതുമുന്നണിയ്ക്ക്. 

മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെയുള്ള കണ്ടെത്തലുകൾ പാർട്ടിയിലും മുന്നണിയിലും ഉമ്മൻചാണ്ടിയെ പ്രതിരോധത്തിലാക്കും. പ്രത്യേകിച്ച് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടവും പറഞ്ഞിരുന്ന ഉമ്മൻചാണ്ടി അന്വേഷണകമ്മീഷന്റ കണ്ടെത്തലുകൾക്ക് ഇനി പാർട്ടിയിൽ മറുപടി പറയേണ്ടിവരും. ഏറെനാളായി അധികാരസ്ഥാനങ്ങളിലില്ലെങ്കിലും സോളർ റിപ്പോർട്ട് പാർട്ടിയിൽ ഉമ്മൻചാണ്ടിയുടെ വാക്കുകൾക്കുണ്ടായിരുന്ന വിശ്വാസ്യതയ്ക്ക് ഇടിവ് തട്ടിക്കുമെന്നുറപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :