അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യ നേട്ടം ട്രംപിന്: രണ്ടിടത്ത് ബൈഡൻ

trump-biden-03
SHARE

യു.എസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ രണ്ടിടത്ത് നിലവിലെ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന് നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം. 11 സംസ്ഥാനങ്ങളില്‍ മുന്നിലാണ്. നിര്‍ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപിന് ആദ്യനേട്ടം. അതേസമയം, രണ്ട് സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വെര്‍ജിനീയയിലും വെര്‍മണ്ടിലും ബൈഡന് വിജയം.

ആദ്യഘട്ട പോളിങ് അല്‍പ്പസമയത്തിനകം അവസാനിക്കും. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.  മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിര‍ഞ്ഞെടുപ്പ് നടന്നു.

MORE IN US PRESIDENTIAL ELECTION 2020
SHOW MORE
Loading...
Loading...