ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ച; തിരിച്ചറിവ് പറഞ്ഞ് ധനമന്ത്രി

gst
SHARE

ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത്  വൈകുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ആരോപിച്ചു. ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്. ഐജിഎസ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം വന്‍നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്നും ധനമന്ത്രി അകാശപ്പെട്ടു. നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ചാണെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

ഓഖി ദുരന്തം പരാമര്‍ശിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്, വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ എന്നിവയാണ് തുടക്കത്തിലെ പ്രഖ്യാപനങ്ങള്‍. വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി അനുവദിച്ചു.  മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി. മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും. തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും. എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തും. തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം കൊണ്ടുവരും.  ബജറ്റ് സ്ത്രീസൗഹൃദമാകുമെന്നും ഐസക്ക് സൂചിപ്പിച്ചു. ലിംഗനീതിയില്‍ കേരളത്തിന്റെ സ്ഥിതി അപമാനകരമെന്നാണ് വിമര്‍ശനം.  

സംസ്ഥാനബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹ്യസുരക്ഷയായിരിക്കുമെന്ന് ഐസക് ബജറ്റ് അവതരണത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് പറഞ്ഞു. മലയാളികള്‍ക്ക് സമ്പൂര്‍ണ സമൂഹ്യസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന ലഭിക്കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടും. ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.