ബജറ്റ് ഇതുവരെ: ഐസക് പറഞ്ഞ 100 കാര്യങ്ങള്‍

tax-budget
SHARE

ജെന്‍ഡര്‍ ബജറ്റ്

സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി

>  സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം

>  പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി

>  നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി

>  അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ

thomas-issac

സാമൂഹ്യസുരക്ഷ

>  അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും

>  ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല

>  1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍

>  ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല

>  മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

>  ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം

>  സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

>  26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

>  സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി

>  വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

തീരദേശപാക്കേജ്

>  ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്

>  വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍

>  വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി

kerala-budget-2

>  മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി 

>  മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും

>  തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും

>  എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍

>  തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം 

 

കുടുംബശ്രീയ്ക്ക് കരുത്തേറും

>  കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി

>  2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും

>  പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി

 

വിദ്യാഭ്യാസനവീകരണം

> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ

>  500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി

>  ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി 

>  സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

>  26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

>  വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

 

പട്ടികവിഭാഗക്ഷേമം

>  പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി

>  വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും

>  നൈപുണ്യവികസനത്തിന് 47 കോടി രൂപ

കേരള കാന്‍

>  എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും

>  മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍‍സിസി നിലവാരത്തിലേക്കുയര്‍ത്തും

>  കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍

>  എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം

കേന്ദ്രപദ്ധതിയില്‍ ആശങ്ക

>  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി

>  കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും

>  ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി

>  കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം

>  ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം

ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം

>  ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍

>  കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി

>  പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി

 

ലൈഫ് പദ്ധതിക്ക് 2500 കോടി

>  ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട് 

>  ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ

>  പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി

കര്‍ശന സാമ്പത്തിക അച്ചടക്കം

>  ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി

>  വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല

>  ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും

>  ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും

കിഫ്ബിക്ക് ശക്തിപകരും

>  കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും

>  കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം

>  പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും

>  പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല

>  19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി

പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്

> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി

> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും

> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും

> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് 

കാര്‍ഷികമേഖല പ്രതിസന്ധിയില്‍

> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്

> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല

> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി

> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി

> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി

കയര്‍മേഖലയ്ക്ക് 600 കോടി

> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ

> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും

വനം, പരിസ്ഥിതി 

> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും

> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി

> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി

> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി

കേന്ദ്രത്തിന് വിമര്‍ശനം

>  ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്

>  കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത്  വൈകുന്നു

>  ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്

കേരളം മുന്നില്‍

>  സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി

>  നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.