ക്ഷേമപെന്‍ഷന് നിയന്ത്രണം; കൂട്ടിയില്ല: കൂട്ടുമെന്ന വാഗ്ദാനം മറന്നു

issac-cm
SHARE

ക്ഷേമ പെന്‍ഷന്‍പദ്ധതിയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ നാല് പുതിയമാനദണ്ഡങ്ങള്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ആദായനികുതിദായകരായ കുടുംബാഗങ്ങളുള്ളവര്‍ ഇനിമുതല്‍ പെന്‍ഷന് അര്‍ഹരാകില്ല. സ്ത്രീക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട്  1267 കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍‍ഡറുകള്‍, പിന്നോക്കവിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക  പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് അനര്‍ഹരെ ക്ഷേമപെന്‍ഷനുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള ശക്തമായ ശ്രമം സര്‍ക്കാര്‍നടത്തുന്നത്. ഒരുലക്ഷം രൂപ കുടുംബ വരുമാന പരിധി എന്നതിന് പുറമെ നാല് മാനദണ്ഡങ്ങള്‍ കൂടി ഇതിനായി ധന മന്ത്രി പ്രഖ്യാപിച്ചു. 1200 ചതുരശ്രഅടിക്ക് മുകളിലുള്ള വീടുള്ളവര്‍, ആദായനികുതി അടക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഒപ്പം കഴിയുന്നവര്‍, രണ്ടേക്കറില്‍കൂടുതല്‍ഭൂമിയുള്ളവര്‍, 1000 സിസി ക്ക് മുകളിലുള്ള വാഹനം സ്വന്തമായുള്ളവര്‍ എന്നിവര്‍പെന്‍ഷന് അര്‍ഹരല്ല.

ksrtc

ഇടത് മുന്നണി പ്രകടന പത്രികയില്‍ എല്ലാവര്‍ഷവും ക്ഷേമപെന്‍ഷനുകള്‍കാലോചിതമായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഈ ബജറ്റില്‍ പെന്‍ഷന്‍ വര്‍ധന ഇല്ല എന്നതും ശ്രദ്ധേയമാണ്. 

പദ്ധതിയടങ്കലിന്റെ 5.7 ശതമാനമായ 1267 കോടി രൂപയുടെ പദ്ധതികളാണ് സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷക്കുമായി രൂപം നല്‍കിയിരിക്കുന്നത്. എല്ലാ പദ്ധതികളും  സ്ത്രീപക്ഷത്തു നിന്നും പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 20 പുതിയപദ്ധതികളും 200 കോടി രൂപയുംമാണ് കുടുംബശ്രീക്ക് ലഭിക്കുക.2859 കോടിയാണ് പട്ടികജാതി , പട്ടികവര്‍ഗ്ഗക്ഷേമത്തിനായി വകകൊള്ളിച്ചിട്ടുള്ളത്.ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമത്തിന് 10 കോടിയും ഭിന്നശേഷിക്കാര്‍ക്കായി 289 കോടിയുമാണ് ബജറ്റില്‍പ്രഖ്യാപിച്ചിട്ടുള്ളത്. 

കെഎസ്ആര്‍ടിസിയും ബജറ്റും 

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക അടുത്തമാസം കൊടുത്തുതീര്‍ക്കും. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ഒാരോ ജില്ലയിലേയും ജില്ലാ സഹകരണബാങ്കുകളുടേയും പ്രാഥമിക സഹകരണ സംഘങ്ങളുടേയും കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതുവഴി ഒാരോ മാസവും പെന്‍ഷന്‍ നല്‍കും. ബാങ്കുകള്‍ക്ക് ആറുമാസത്തിനുള്ളില്‍ പലിശ സഹിതം  പണം തിരിച്ചുകൊടുക്കും. ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് നീക്കിവച്ചിരിക്കുന്ന ആയിരം കോടിയില്‍ നിന്നായിരിക്കും ഇതിനുള്ള പണം കണ്ടെത്തുക. കെ.എസ്.ആര്‍.ടി.സിയെ മൂന്നു ലാഭ കേന്ദ്രങ്ങളാക്കി മാറ്റും. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ആയിരം ബസുകള്‍ ഉടനിറങ്ങും. ഈ സാമ്പത്തികവര്‍ഷം രണ്ടായിരം ബസിനുള്ള പണം കൂടി കിഫ്ബിയില്‍ നിന്ന് നല്‍കും. ആലപ്പുഴ,കായംകുളം, എറണാകുളം ബസ് സ്റ്റാന്റുകള്‍ വികസിപ്പിക്കും. സമഗ്ര പുനസംഘടനയിലൂടെ കെ.എസ്.ആര്‍.ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ധനമന്ത്രി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.