ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം; അനര്‍ഹര്‍ സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് പുറത്താകും

INDIA-HEALTH-PROSTHETICS
SHARE

വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റലൈസേഷന് ബജറ്റില്‍ 33 കോടി രൂപ അനുവദിച്ചു. 500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്ലാ സ്കൂളുകളും നവീകരിക്കാന്‍ 1 കോടി വരെ ചെലവിടും. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി വകയിരുത്തി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി നല്‍കും. 

ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം നല്‍കും. 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍ തുടങ്ങും. സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി അനുവദിച്ചു. 

അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രി പറഞ്ഞു. 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹരാകും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല. മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും. 

ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് 

ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ അനുവദിച്ചു. പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി ആവിഷ്കരിക്കും. 

സമ്പൂര്‍ണസാമൂഹ്യസുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് തോമസ് ഐസക്ക്. ഭക്ഷ്യസബ്സിഡിക്ക് 954 കോടിയും ഭക്ഷ്യസുരക്ഷാപദ്ധതിക്ക് 34 കോടിയും അനുവദിക്കും. കമ്പോള ഇടപെടലിന് 250 കോടി, സപ്ലൈകോ കട നവീകരണത്തിന് 8 കോടി. വിശപ്പുരഹിതകേരളം പദ്ധതി വ്യാപിപ്പിക്കാന്‍ 20 കോടിയും വകയിരുത്തി. മുന്‍ഗണനാപട്ടികയില്‍ നിന്ന് ആറുലക്ഷം അനര്‍ഹരെ ഒഴിവാക്കും. 

ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍ നടത്തും. കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി ആരംഭിക്കും. 

പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി നല്‍കും.  

ധനപ്രതിസന്ധി കണക്കിലെടുത്ത് കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല. ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും. ധനക്കമ്മി ഈ സാമ്പത്തികവര്‍ഷം 3.3 % ആണ്. അടുത്തവര്‍ഷം 3.1 ശതമാനമാകും. കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.

നികുതിവരുമാനത്തില്‍ മരവിപ്പ് 

നികുതിവരുമാനത്തില്‍ മരവിപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകെ റവന്യൂവരുമാനത്തിന്റെ വളര്‍ച്ച 7.7 ശതമാനം മാത്രമാണ്. നവംബര്‍ വരെയുള്ള നികുതി വരുമാനം ആറുശതമാനത്തില്‍ താഴെ, ലക്ഷ്യം 16 % ആണെന്നും അദ്ദേഹം പറഞ്ഞു. 

ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത്  വൈകുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ആരോപിച്ചു. ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്. ഐജിഎസ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം വന്‍നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്നും ധനമന്ത്രി അകാശപ്പെട്ടു. നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ചാണെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

തീരത്തിന് ആശ്വാസപാക്കേജ്

ഓഖി ദുരന്തം പരാമര്‍ശിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്, വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ എന്നിവയാണ് തുടക്കത്തിലെ പ്രഖ്യാപനങ്ങള്‍. 

വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി അനുവദിച്ചു.  മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി. മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും. തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും. എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തും. തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം കൊണ്ടുവരും.  ബജറ്റ് സ്ത്രീസൗഹൃദമാകുമെന്നും ഐസക്ക് സൂചിപ്പിച്ചു. ലിംഗനീതിയില്‍ കേരളത്തിന്റെ സ്ഥിതി അപമാനകരമെന്നാണ് വിമര്‍ശനം.  

സംസ്ഥാനബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹ്യസുരക്ഷയായിരിക്കുമെന്ന് ഐസക് ബജറ്റ് അവതരണത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് പറഞ്ഞു. മലയാളികള്‍ക്ക് സമ്പൂര്‍ണ സമൂഹ്യസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന ലഭിക്കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടും. ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.