ഓഖി മുറിവുണയ്ക്കാന്‍ 2000 കോടിയുടെ പാക്കേജ്; ബജറ്റ് അവതരണം തുടങ്ങി

ockhi-death-toll
SHARE

ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ഓഖി ദുരന്തം പരാമര്‍ശിച്ചാണ് തുടക്കം. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്, വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ എന്നിവയാണ് തുടക്കത്തിലെ പ്രഖ്യാപനങ്ങള്‍. വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി അനുവദിച്ചു.  

സംസ്ഥാനബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹ്യസുരക്ഷയായിരിക്കുമെന്ന് ഐസക് ബജറ്റ് അവതരണത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് പറഞ്ഞു. മലയാളികള്‍ക്ക് സമ്പൂര്‍ണ സമൂഹ്യസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന ലഭിക്കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടും. ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.