റബർ മേഖലയെ കയ്യൊഴിഞ്ഞ് സംസ്ഥാന ബജറ്റ്

Thumb Image
SHARE

വിലസ്ഥിരതാ ഫണ്ടിൽ തുക വകയിരുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ വർഷം ജൂലൈ മുതൽ മുടങ്ങിയ പണം നൽകുമോ എന്ന് പോലും ബജറ്റില്‍ പരാമർശമുണ്ടായില്ല. കേന്ദ്രത്തിന് പുറമെ സംസ്ഥാനം കൂടി കയ്യൊഴിഞ്ഞതോടെ കേരളത്തിലെ റബർ കൃഷി ഏറെക്കുറെ അവസാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് 

നിരാശാജനകം. ഒറ്റവാക്കിൽ ബജറ്റിനെക്കുറിച്ചുള്ള റബർ മേഖലയുടെ പ്രതികരണമാണിത്. നൂറ്റിയമ്പത് രൂപാ കർഷകർക്ക് ലഭിക്കത്തക്ക രീതിയിൽ തുടങ്ങിയ വില സ്ഥിരതാ ഫണ്ട് ഇനി ഉണ്ടാവില്ലന്നാണ് ബജറ്റ് നൽകുന്ന സൂചന. മാത്രമല്ല റബർ മേഖലയെ സംരക്ഷിക്കാനുള്ള പാക്കേജുകളൊന്നും പ്രഖ്യാപിച്ചില്ല. താങ്ങുവില 200 എങ്കിലും ആക്കണമെന്നാവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് നൂറ്റിയമ്പത് രൂപാ പോലും നൽകില്ലന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്. റബറിന്റെ വൈവിധ്യ വൽക്കരണത്തിന് സിയാൽ മാതൃകയിലും അമുൽ മാതൃകയിലും കമ്പനികൾ തുടങ്ങുമെന്നു നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചും ബജറ്റിൽ മിണ്ടാട്ടമില്ല. 

കേന്ദ്ര ബജറ്റിൽ റബർ ബോർഡിന് പ്രവർത്തന ഫണ്ടായി 146 കോടി രൂപാ അനുവദിച്ചത് മാത്രമാണ് റബർ മേഖലയ്ക്കുള്ള സഹായം. ഇത് ചെലവിനും പോലും തികയില്ല. മാത്രമല്ല പുതു കൃഷിയ്ക്കും ആവർത്തന കൃഷിയ്ക്കും നൽകി വന്നിരുന്ന സഹായവും നിലച്ചു. ഇതിനു പുറമെ അപേക്ഷ സ്വീകരിച്ച കർഷകർക്ക് നൽകാനുള്ള കുടിശിക തുകയെ കുറിച്ചും കേന്ദ്ര ബജറ്റിൽ ഒരു പരാമർശവും ഉണ്ടായില്ല. ചുരുക്കത്തിൽ റബർ മേഖലയ്ക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.