ഭൂനികുതി കൂട്ടി; തിരിച്ചെത്തുന്നത് 2015ല്‍ പിന്‍വലിച്ച നികുതി

tax-land
SHARE

എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ച ഭൂനികുതി പുനഃസ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 2015ലെ ഭൂനികുതിയാണ് പുനഃസ്ഥാപിക്കുന്നത്. 100 കോടി അധികവരുമാനം ഇതുമൂലം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂനികുതി എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. 

വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് ബജറ്റില്‍ 33 കോടി രൂപ അനുവദിച്ചു. 500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്ലാ സ്കൂളുകളും നവീകരിക്കാന്‍ 1 കോടി വരെ ചെലവിടും. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി വകയിരുത്തി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി നല്‍കും. ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം നല്‍കും. 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍ തുടങ്ങും. സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി അനുവദിച്ചു. 

അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രി പറഞ്ഞു. 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹരാകും,. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല. മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.