റജിസ്ട്രേഷന്‍ നിരക്കില്‍ മാറ്റം; ഭൂമിയുടെ ന്യായവില പത്തുശതമാനം കൂട്ടി

land-registration
SHARE

ആധാരപ്പകര്‍പ്പ് വാങ്ങുന്നതിന്റെ നിരക്ക് കൂട്ടി.  ഭൂമിയുടെ ന്യായവില പത്തുശതമാനം കൂട്ടി. നിലവിലെ ന്യായവില യുക്തിസഹമായി പുനക്രമീകരിക്കും. സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ചുശതമാനം കൂട്ടി. ഭാഗം, ദാനം എന്നിവയ്ക്ക് 1000 രൂപയോ രണ്ടുശതമാനമോ ഇൗടാക്കും. കുടുംബാംഗങ്ങളുള്ള ഇടപാടിന് 1000 രൂപയോ മുദ്രവിലയുടെ .20 ശതമാനമോ നികുതി. 

ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജിന് മുകളില്‍ ഓരോ പേജിനും 5 രൂപ വീതം. ന്യായവില കേസുകള്‍ ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ റവന്യൂറിക്കവറി മുന്നറിയിപ്പ്. 

സേവനങ്ങള്‍ക്കുള്ള ഫീസുകളും ചാര്‍ജുകളും 5 % ഉയര്‍ത്തി

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ 

·> വാഹനങ്ങള്‍ക്ക് വാങ്ങുന്നതിന് നിയന്ത്രണം വാടകയ്ക്കെടുക്കണം

·> പൊലീസ്, വകുപ്പധ്യക്ഷന്മാര്‍, തദ്ദേശമേധാവികള്‍ എന്നിവര്‍ക്ക് മാത്രം സ്വന്തം വാഹനം

·> വിദേശയാത്രകള്‍ നിയന്ത്രിക്കണം

·> വീഡിയോ കോണ്‍ഫന്‍സിങ് സംവിധാനം ഉപയോഗിക്കണം

·> ഫോണ്‍ ബില്‍ നിയന്ത്രിക്കും, ചെലവുകുറഞ്ഞ പാക്കേജുകളിലേക്ക് മാറണം

> ബിയറിന്‍റെ വില്‍പന നികുതി 100ശതമാനമാക്കി

> സംസ്ഥാനത്ത് ആഡംബര കാറുകള്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

> കലാ സാംസ്കാരിക മേഖലയ്ക്ക് 144 കോടി

> ഭാവിയില്‍ പെന്‍ഷന്‍ നല്‍കാന്‍ ജില്ലാ സഹകരണസംഘങ്ങളും പ്രാഥമിക സഹകരണസംഘങ്ങളും ചേരുന്ന കണ്‍സോര്‍ഷ്യം

> കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ തീര്‍ക്കും

> വരവുചെലവ് നികത്താന്‍ 1000കോടി

> കെ.എസ്.ആര്‍.ടി.സി. മൂന്നുലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കും

> കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ ഏറ്റെടുക്കില്ല

> സ്വയംപര്യാപ്തമാക്കാന്‍ സഹായം നല്‍കും

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.