ബജറ്റ് ഒറ്റനോട്ടത്തില്‍: 38 വിഭാഗങ്ങള്‍; 158 പോയിന്‍റുകള്‍

buget-indepth-coverage
SHARE

ഭൂമിയുടെ ന്യായവില പത്തുശതമാനം കൂട്ടി സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. ഭൂനികുതിയും കൂടും. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച നികുതിയാണ് പുനസ്ഥാപിച്ചത്.  എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അഞ്ചുശതമാനം നിരക്ക്കൂട്ടി. കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഒറ്റനോട്ടത്തില്‍ ബജറ്റ് ഇതാം. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളും തീരുമാനങ്ങളും. 

ഭൂമി ന്യായവില കൂട്ടി

>  ഭൂമിയുടെ ന്യായവില പത്തുശതമാനം കൂട്ടി 

>  ന്യായവില നിശ്ചയിക്കാന്‍ കെട്ടിടങ്ങളും കണക്കിലെടുക്കും

>  സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ചുശതമാനം കൂട്ടി

>  കുടുംബഭാഗങ്ങള്‍ക്ക് മുദ്രവില വില്‍പനയുടെ 0.2%

>  പാട്ട ഒഴിവുകുറികള്‍ക്ക് ആയിരം രൂപ മുദ്രവില

>  മുക്ത്യാറുകളുടെ മുദ്രവില 500ല്‍ നിന്ന് 1000 രൂപയാക്കി

>  മുദ്രവില കുറച്ച കേസുകള്‍ 30% തുക നല്‍കിയാല്‍ ഒഴിവാക്കും

ഭൂനികുതി കൂട്ടി

>  2015ലെ ഭൂനികുതി പുനഃസ്ഥാപിച്ച് സംസ്ഥാനബജറ്റ്, 100 കോടി അധികവരുമാനം

>  യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂനികുതി എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു

ചെലവുചുരുക്കലിന് നടപടി

>  പുതിയ തസ്തികകള്‍  പഠനത്തിന് ശേഷം, പുനര്‍വിന്യാസത്തിന് ഊന്നല്‍

>  വാഹനങ്ങള്‍ക്ക് വാങ്ങുന്നതിന നിയന്ത്രണം വാടകയ്ക്കെടുക്കണം

>  പൊലീസ്, വകുപ്പധ്യക്ഷന്മാര്‍, തദ്ദേശമേധാവികള്‍ എന്നിവര്‍ക്ക് മാത്രം സ്വന്തം വാഹനം

>  യാത്ര ഒഴിവാക്കണം, വീഡിയോ കോണ്‍ഫന്‍സിങ്  ഉപയോഗിക്കണം

>  ഫോണ്‍ ബില്‍ നിയന്ത്രിക്കും, 440 രൂപയില്‍ കൂടിയാല്‍ പണം കിട്ടാന്‍ ബില്‍ നല്‍കണം

ജെന്‍ഡര്‍ ബജറ്റ്

>  സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി

>  സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം

>  പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി

>  നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി

>  അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ

ക്ഷേമപെന്‍ഷന് നിയന്ത്രണം, കൂട്ടിയില്ല

>  അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും

>  ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല

>  1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍

>  ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല

>  മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

>  ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം

>  സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

>  26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

>  സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി

>  വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

തീരദേശത്തിന് ആശ്വാസ പാക്കേജ്

>  ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്

>  വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍

>  വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി

>  മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി 

>  മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും

>  തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും

>  എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍

>  തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം 

കുടുംബശ്രീയ്ക്ക് കരുത്തേറും

>  കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി

>  2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും

>  പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം

>  കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ തീര്‍ക്കും

>  പുനസംഘടനയുടെ ഭാഗമായി KSRTC ക്ക് ആയിരം കോടി രൂപ

>  ശമ്പളവും പെന്‍ഷനും ഏറ്റെടുക്കാന്‍ കോര്‍പറേഷനെ പര്യാപ്തമാക്കും

>  മൂന്നുലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കും

വാട്ടര്‍ അതോറിറ്റിയിലും പുനസംഘടന

>  വാട്ടര്‍ അതോറിറ്റിയെ അധുനീകരിക്കും, പുനസംഘടിപ്പിക്കും

>  പ്രവര്‍ത്തനത്തില്‍ റോബോട്ടുകള്‍ ഉള്‍പ്പെടെ ആധുനികസാങ്കേതികവിദ്യ ഉപയോഗിക്കും

ആശയസ്വാതന്ത്ര്യം ഉറപ്പാക്കും

>  അക്കാദമിക് രംഗത്ത് സ്വതന്ത്ര ആശയവിനിമയത്തിന് സഹായം

>  ഇതിനായ ഉന്നതവിദ്യാഭ്യാസവകുപ്പിന് 5 കോടിരൂപ നല്‍കും

>  കലാസാംസ്കാരിക മേഖലയ്ക്ക് 144 കോടിരൂപ

>  പെരളശേരിയില്‍ എകെജി സ്മാരകത്തിന് 10 കോടി

>  പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 10 കോടി

തദ്ദേശസ്ഥാപനങ്ങള്‍ക്ക് 7000 കോടി

>  തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അടങ്കല്‍ 7000 കോടി രൂപ

>  സാമൂഹ്യഓഡിറ്റിങ് സ്ഥാപനവല്‍കരിക്കാന്‍ പ്രത്യേകനിയമം

കേരള ബാങ്ക് ഈവര്‍ഷം

>  സഹകരണബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈവര്‍ഷം തുടങ്ങും

>  ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ മൂലധനം ഉറപ്പാക്കും

>  സംസ്ഥാന, ജില്ലാബാങ്കുകളുടെ മൂല്യനിര്‍ണയം ഉടന്‍ പൂര്‍ത്തിയാകും

പ്രവാസികള്‍ക്ക് സഹായം

>  ദുരിതത്തിലായ പ്രവാസികളെ സഹായിക്കാന്‍ 16 കോടിരൂപ

>  ബോധവല്‍കരണത്തിനും പരിശീലനത്തിനും 7 കോടി

>  പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ചിട്ടി ഉള്‍പ്പെടുത്തി പ്രത്യേകപദ്ധതി

അതിഥി തൊഴിലാളികള്‍

>  ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും

>  ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതനിലവാരവും ആരോഗ്യവും മെച്ചമാക്കും

വിദ്യാഭ്യാസനവീകരണം

> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ

>  500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി

>  ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി 

>  സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

>  26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

>  വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

പട്ടികവിഭാഗക്ഷേമം

>  പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി

>  വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും

>  നൈപുണ്യവികസനത്തിന് 47 കോടി രൂപ

ടിപ്പറിന് നികുതി കൂട്ടി 

> 35 ആര്‍എല്‍ഡബ്ല്യുവിന് മുകളിലുള്ള ടിപ്പറുകള്‍ക്ക് 35% നികുതി വര്‍ധന

> വൈദ്യുതി, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് നികുതി ഇളവ്

കേരള കാന്‍

>  എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും

>  മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍‍സിസി നിലവാരത്തിലേക്കുയര്‍ത്തും

>  കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍

>  എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം

കേന്ദ്രപദ്ധതിയില്‍ ആശങ്ക

>  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി

>  കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും

>  ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി

>  കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം

>  ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം

ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം

>  ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍

>  കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി

>  പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി

ലൈഫ് പദ്ധതിക്ക് 2500 കോടി

>  ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട് 

>  ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ

>  പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി

കര്‍ശന സാമ്പത്തിക അച്ചടക്കം

>  ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി

>  വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല

>  ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും

>  ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും

കിഫ്ബിക്ക് ശക്തിപകരും

>  കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും

>  കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം

>  പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും

>  പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല

>  19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി

പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്

> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി

> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും

> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും

> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് 

കാര്‍ഷികമേഖല പ്രതിസന്ധിയില്‍

> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്

> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല

> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി

> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി

> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി

കയര്‍മേഖലയ്ക്ക് 600 കോടി

> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ

> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും

വനം, പരിസ്ഥിതി 

> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും

> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി

> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി

> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി 

ജയില്‍ വരുമാനം ജയിലിന്

> ജയിലുകളില്‍ നിന്നുള്ള വരുമാനത്തിന്റെ പകുതി ജയില്‍ വികസനത്തിന്

> ജയില്‍ നവീകരണത്തിന് 14.5 കോടി 

വാറ്റ് റിട്ടേണിന് ഭേഗദതി അവസരം

> ജൂണ്‍ വരെ സമര്‍പ്പിച്ച വാറ്റ് റിട്ടേണില്‍ ഭേദഗതി വരുത്താന്‍ ഒരവസരം കൂടി

> മാറ്റാവുന്നത് സാങ്കേതികപിഴവുകള്‍ മാത്രം, വിറ്റുവരവോ നികുതിയോ മാറ്റരുത്

മദ്യവിലയില്‍ നേരിയ വര്‍ധന

> ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പനനികുതി വര്‍ധിപ്പിച്ചു

> സര്‍ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ വിലവര്‍ധന നാമമാത്രം

> വിദേശനിര്‍മിതമദ്യത്തിന്റെ വില്‍പന ബെവ്‍കോ ഏറ്റെടുക്കും

> വിദേശത്ത് നിര്‍മിച്ച മദ്യവും ബവറിജസ് കോര്‍പറേഷന്‍ വഴി 

> മദ്യത്തിന് 75%, വൈനിന് 25% നികുതി ഈടാക്കും

> കാര്യമായി വില കൂടില്ലെന്ന് ധനമന്ത്രി

നദീസംരക്ഷണത്തിന് വിപുലമായ പദ്ധതി

> പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കും, നടപടികള്‍ക്ക് കര്‍മസമിതി

> വരട്ടാര്‍ പാലത്തിന് അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായരുടെ പേര് നല്‍കും

പുതുസംരംഭങ്ങള്‍ക്ക് പിന്തുണ

> സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററിന് 80 കോടിരൂപ

> സ്റ്റാര്‍ട്ടപ് കമ്പനികളുടെ ഓഹരികളില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും

പൊതുമേഖലയില്‍ നേട്ടം

> കെ.എസ്.ഡി.പി ഈ സാമ്പത്തികവര്‍ഷം ലാഭം നേടും

> കാന്‍സര്‍ മരുന്നുഫാക്ടറിക്ക് 20 കോടി, പേറ്റന്റ് കാലാവധി അവസാനിച്ചവ നിര്‍മിക്കും

> കെഎസ്ഡിപിക്ക് അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും

> ടെക്സ്റ്റൈല്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 490 കോടി

> വ്യവസായ സൗഹൃദസംസ്ഥാനമാക്കാന്‍ KSIDCക്ക് 312 കോടി

റോഡ് പാലം വികസനം

> റോഡ്, പാലം പദ്ധതികള്‍ക്കായി 1459 കോടി രൂപ അനുവദിച്ചു

> വന്‍കിടപദ്ധതികളുടെ വിഹിതത്തില്‍ നിന്ന് 250 കോടിയും നല്‍കും

> വൈറ്റില പോലെ കോഴിക്കോടും മൊബിലിറ്റി ഹബ്

> 44 പുതിയ റയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍, റോഡ് സുരക്ഷയ്ക്ക് 22 കോടി

> 155 പാലങ്ങളും വലിയ കലുങ്കുകളും പുനര്‍നിര്‍മിക്കും

പുതുച്ചേരി വാഹനങ്ങള്‍ക്ക് അവസരം

> പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഏപ്രില്‍ 30 നകം റീ റജിസ്റ്റര്‍ ചെയ്യണം

> കേരളത്തിലെ നികുതി അടച്ചാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകാം

> നികുതിയടച്ച് ക്രമപ്പെടുത്തിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും

> സംസ്ഥാനസര്‍ക്കാര്‍ 60 കോടിയുടെ അധികവരുമാനം

കേന്ദ്രത്തിന് വിമര്‍ശനം

>  ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്

>  കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത്  വൈകുന്നു

>  ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്

കേരളം മുന്നില്‍

>  സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി

>  നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്

വിമര്‍ശിച്ച് പ്രതിപക്ഷം

>  ഭാവനയില്‍മാത്രമുള്ള ധനമന്ത്രിയുടെ ബജറ്റെന്ന് പ്രതിപക്ഷം

>  അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും  പരിഹാരമില്ലെന്ന്  ചെന്നിത്തല

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.