ജെന്‍ഡര്‍ ബജറ്റ്: സ്ത്രീസുരക്ഷയ്ക്കായി 50 കോടി

kudumbasree-activists
SHARE

സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തും. പഞ്ചായത്തുകള്‍ക്ക് 10 കോടി നല്‍കും. അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി ചെലവിടും. സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനമാണ്. 

എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ക്ക് 25 കോടി അനുവദിച്ചു. 

നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി എന്നിങ്ങനെയും അനുവദിച്ചു. അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ. നൈപുണ്യവികസനകേന്ദ്രങ്ങള്‍ക്ക് 12 കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് കരുത്തേറ്റാനും പദ്ധതികള്‍ ആവിഷ്കരിച്ചു. കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി കൊണ്ടുവരും. 2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും. 

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം; അനര്‍ഹര്‍ സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് പുറത്താകും

വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് ബജറ്റില്‍ 33 കോടി രൂപ അനുവദിച്ചു. 500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്ലാ സ്കൂളുകളും നവീകരിക്കാന്‍ 1 കോടി വരെ ചെലവിടും. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി വകയിരുത്തി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി നല്‍കും. ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം നല്‍കും. 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍ തുടങ്ങും. സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി അനുവദിച്ചു. 

അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രി പറഞ്ഞു. 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹരാകും,. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല. മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.