ആരോഗ്യസുരക്ഷയ്ക്ക് വന്‍ പദ്ധതി; മൂന്ന് ലോക്സഭാമണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ്

budget-2018
SHARE

ആരോഗ്യസുരക്ഷയ്ക്ക്  ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.  10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം 5 ലക്ഷം രൂപയുടെ ചികില്‍സാസഹായം. ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി,  50 കോടി ആളുകള്‍ക്ക് ഗുണമാകും.  മൂന്ന് ലോക്സഭാമണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് വീതം ഉറപ്പാക്കുന്നതിനൊപ്പം ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങളും തുടങ്ങും.  

ഉത്തര്‍പ്രദേശില്‍ മാത്രം 24 പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. എല്ലാ പാവപ്പെട്ട കുടുംബങ്ങളേയും അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആദായനികുതി നിരക്കുകളില്‍ മാറ്റമില്ല. അതേസമയം നികുതി ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലമാക്കി; ചികില്‍സാ ചെലവ് ഉള്‍പ്പെടെയുള്ളവയില്‍ 40000 രൂപ ഇളവ് നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപപലിശ വരുമാനത്തിലും ഇളവുണ്ട്.  ഒരുലക്ഷത്തിന് മുകളിലുള്ള ഓഹരി വരുമാനത്തിന് പത്തുശതമാനം നികുതി ഏല്‍പ്പെടുത്തി. 

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ചെലവാകുന്ന പണത്തിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തും. താങ്ങുവില ഒന്നര മടങ്ങാക്കും.  താങ്ങുവില കമ്പോളവിലയേക്കാള്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ നഷ്ടം നികത്തും. കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി കൊണ്ടുവരും. ഇതിന് പ്രാരംഭമായി 500 കോടിരൂപ അനുവദിച്ചു.  ഭക്ഷ്യസംസ്കരണത്തിന് 1400 കോടിയും അനുവദിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.