രാജ്യത്തിന്റെ വളര്‍ച്ച ഏഴര ശതമാനം വരെയാകുമെന്ന് സര്‍വെ

Thumb Image
SHARE

അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച ഏഴര ശതമാനം വരെയാകുമെന്ന് സാമ്പത്തിക സര്‍വെ. സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളാകും വളര്‍ച്ചയുടെ അടിസ്ഥാനം. ഉപഭോക്തൃ സംസ്കാരത്തില്‍ നിന്ന് രാജ്യം ഉല്‍പാദക സംസ്കാരത്തിലേക്ക് മാറേണ്ടത് ആവശ്യമാണെന്നും സര്‍വെയില്‍ അടിവരയിടുന്നു. 

ഇക്കൊല്ലം ആഭ്യന്തര ഉല്‍പാദനം ആറേമുക്കാല്‍ ശതമാനം കണ്ട് വളരുമെന്നാണ് കണക്കുകൂട്ടുന്നത്. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാക്കുമെന്ന് ധമന്ത്രി പറഞ്ഞു. അടുുത്തകൊല്ലം സാമ്പത്തിക പരിഷ്കാരങ്ങളുടെ രണ്ടാംഘട്ടം നടപ്പാക്കും. ആഗോള സാമ്പത്തിക രംഗം കഴിഞ്ഞ മൂന്നുവര്‍ഷം ശരാശരി മൂന്നു ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ ജിഡ‍ിപി വളര്‍ച്ച നാലു ശതമാനമായിരുന്നെന്ന് ജെയ്റ്റ്ലി പറഞ്ഞു 

വികസനത്തിന്‍റെ പ്രധാന തടസങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍ വിവരസാങ്കേതിക, വിജ്ഞാന മേഖലകളില്‍ കാര്യമായ പുരോഗതിയുണ്ടാകേണ്ടതുണ്ട്. കൂടുതല്‍ യുവാക്കള്‍ ശാസ്ത്രസാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള വ്യവസായ മേഖലകളിലേക്ക് കടന്നുവരണമെന്ന് സര്‍വെയില്‍ പറയുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉൗര്‍ജം പകരുന്ന ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐടി കയറ്റുമതിയില്‍ 2016-17 സാമ്പത്തികവര്‍ഷം 191 ശതമാനം വളര്‍ച്ച കൈവരിച്ചതായി നാസ്കോം റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സര്‍വെയില്‍ വ്യക്തമാക്കി. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.