റബർ കർഷകർക്കായി പ്രത്യേക പാക്കേജ്: ഉറപ്പുനൽകി കണ്ണന്താനം

alphonse-kannanthanam7-1
SHARE

റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാക്കേജിനും റബര്‍ നയത്തിനുമുള്ള നിര്‍ദേശങ്ങള്‍‌ സ്വീകരിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മനോരമന്യൂസിനോട് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനും ഗ്രാമീണ, കൃഷി മേഖലകള്‍ക്കും ബജറ്റില്‍ പ്രാമുഖ്യം ലഭിക്കുമെന്ന പ്രതീക്ഷയും കണ്ണന്താനം പങ്കുവെച്ചു. 

റബര്‍ നയത്തിനായുള്ള നീക്കങ്ങള്‍ക്ക് പിന്നാലെയാണ് റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അടിസ്ഥാനസൗകര്യത്തിന് ഉൗന്നല്‍ നല്‍കിയുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്ന് കണ്ണന്താനം. കേരളത്തിന്‍റെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിച്ചിട്ടുണ്ട്. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.