നികുതി കുറയ്ക്കുമെന്നു പ്രതീക്ഷ; ഓഹരി വിപണി കുതിക്കുന്നു

PTI12_9_2013_000056B
SHARE

ബജറ്റ് പ്രതീക്ഷയിൽ കുതിപ്പ് നേടി ഓഹരി വിപണി. ബജറ്റിൽ നികുതി നിരക്ക് കുറയ്ക്കുമെന്നാണ് കോർപറേറ്റ് ലോകത്തിന്റെ പ്രതീക്ഷ. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.60 പോയിന്റ് ഉയർന്ന് 11,075.30 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌സി സെൻസെക്സ് 143.83 പോയിന്റ് ഉയർന്ന് 36,106.63 ലാണ് വ്യാപാരം തുടരുന്നത്.

ഗ്രാമീണ മേഖലാ കേന്ദ്രീകൃതമായ ഓഹരികൾ, രാസവളം എന്നിവയുടെ സ്റ്റോക്കുകളാണ് മുന്നിൽ നിൽക്കുന്നത്. ഗ്രാമീണ മേഖലയ്ക്ക് ബജറ്റില്‍ കൂടുതൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ.‍ 

ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർ‌ത്തിയിരുന്നു. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.