സുരക്ഷ, നവീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി റയില്‍വേ

SHARE
payyannur-railway-t

യാത്രക്കാരുടെ സുരക്ഷ, സ്റ്റേഷനുകളുടെയും ട്രാക്കുകളുടെയും നവീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് റയില്‍വേയ്ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തിലേതുള്‍പ്പെടെ അറുനൂറ് റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. ബജറ്റ് വിഹിതമായി, റെക്കോര്‍ഡ് തുകയായ ഒരുലക്ഷത്തിനാല്‍പ്പത്തി എണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്തിയെട്ട് കോടി വകയിരുത്തി. 

സുരക്ഷശക്തമാക്കുന്നതിനായി എല്ലാ റയില്‍വേ സ്റ്റേഷനുകളിലും സി.സി.ടി.വിയും വൈഫൈയും ഉറപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ് ലി ബജറ്റില്‍ പ്രഖ്യാപിച്ചു. 18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കലും 4,000 കിലോമീറ്റര്‍ പാതയുടെ വൈദ്യുതീകരണവും നടപ്പാക്കും. 4,267 ആളില്ലാ റയില്‍വേ ക്രോസിങ്ങുകള്‍ രണ്ടുവര്‍ഷത്തിനകം ഒഴിവാക്കും. വരുന്ന സാമ്പത്തികവര്‍ഷം 3,600 ല്‍ അധികം ട്രാക്കുകള്‍ നവീകരിക്കും. അടുത്തവര്‍ഷം മാര്‍ച്ചോടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ബെംഗളൂരുവില്‍ 17,000 കോടിചിലവില്‍ 160 കിലോമീറ്റര്‍ സബര്‍ബന്‍ പാത നിര്‍മിക്കും. മുംബൈയില്‍ 11,000 കോടി ചിലവില്‍ 90 കിലോമീറ്റര്‍ സബര്‍ബന്‍ പാത നീട്ടിനിര്‍മിക്കും. മുംബൈ.അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനുള്‍പ്പെടെ അതിവേഗ ട്രെയിനുകളിലേക്കുള്ള പരിശീലനം ലക്ഷ്യമിട്ട് ഗുജറാത്തിലെ വഡോദരയില്‍ റയില്‍വേ സര്‍വകലാശാല സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. പ്രധാനസ്റ്റേഷനുകളില്‍ എസ്കലേറ്റര്‍ നിര്‍മിക്കും. ഉത്തരേന്ത്യയില്‍ മഞ്ഞുകാലത്തെ അപകടം ഒഴിവാക്കാന്‍ ഫോഗ് സേഫ്റ്റി ഡിവൈസസ് എല്ലാ ട്രെയിനുകളിലും ഉറപ്പാക്കുമെന്നും അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.