റെയില്‍വെ ബജറ്റിലെ പ്രതീക്ഷകൾ

Thumb Image
SHARE

റയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ട്രെയിന്‍ യാത്രക്കാര്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. സംയോജിത ഗതാഗതസംവിധാന പദ്ധതിയില്‍ റയില്‍വേയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വമ്പന്‍ നിക്ഷേപവും ഉണ്ടാകും. ചതുഷ്കോണ പദ്ധതിയിലെ നാല് ഇടനാഴികള്‍ക്കും ഈ ബജറ്റ് അനുമതി നല്‍കിയേക്കും. 

പുതിയ കാലഘട്ടത്തിന്‍റെ റയില്‍വേ എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത്. റയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കാന്‍ മൂവായിരം കോടി രൂപ വകയിരുത്തും. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി സ്ഥാപിക്കും. നിര്‍ഭയ ഫണ്ട് കൂടി ഉപയോഗിച്ച് സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 

ഒരുലക്ഷത്തിമുപ്പത്തിയാറായിരം പാലങ്ങളുള്ള ഇന്ത്യന്‍ റയില്‍വേയില്‍ കേരളത്തിലേതുള്‍പ്പെടെ മുപ്പത്താറായിരം പാലങ്ങള്‍ നൂറിലധികം വര്‍ഷം പഴക്കമുള്ളവയാണ്. ഇവയുടെ നവീകരണവും പ്രധാനലക്ഷ്യമാണ്. ചെന്നൈ.ഹൗറ, ചെന്നൈ.മുംബൈ, ഡല്‍ഹി.ചെന്നൈ, ഹൗറ.മുംബൈ എന്നീ അതിവേഗ ചതുഷ്കോണഇടനാഴികള്‍ക്കാണ് ഈ ബജറ്റില്‍ അനുമതി പ്രതീക്ഷിക്കുന്നത്. നൂറ്റിഅറുപത് കിലോമീറ്ററിനു മുകളില്‍ വേഗതയുള്ള ട്രെയിനുകള്‍ ഈ ഇടനാഴികളില്‍ ഓടിക്കാനാണ് പദ്ധതി. പാതയിരട്ടിപ്പിക്കല്‍, നവീകരണം, വൈദ്യുതീകരണം എന്നിവയ്ക്കായി അടുത്ത നാല് വര്‍ഷത്തേക്ക് നാലരലക്ഷം കോടി രൂപ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. ട്രെയിനിലെ ഭക്ഷണ ക്രമീകരണം വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജലവ്യോമറോഡ് ഗതാഗതങ്ങളുമായി റയില്‍പാതകളെ ബന്ധിപ്പിക്കുന്ന വന്‍കിടപദ്ധതിക്കും ഈ ബജറ്റില്‍ പ്രധാനസ്ഥാനമുണ്ടാകും. സിഗ്നലിങ് സമ്പ്രദായം. ഉടച്ചുവാര്‍ത്ത് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിലൂടെ യൂറോപ്യന്‍ മോഡല്‍ പദ്ധതിയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.