സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം

Thumb Image
SHARE

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം നിയസഭയില്‍ ആവശ്യപ്പെട്ടു. കടുത്ത ധന പ്രതിസന്ധിയിൽ വികസനം സ്തംഭിച്ചെന്നും ക്ഷേമപെൻഷനുകൾ മുടങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഗുരുതര പ്രതിസന്ധിയും വികസന സ്തംഭനവുമില്ലെന്ന് ധനമന്ത്രി മറുപടി നൽകി 

ട്രഷറി സ്തംഭനം വികസന പദ്ധതികളെ പുറകോട്ടടിച്ചു.തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടുത്തിയെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച വി.ഡി.സതീശന്‍ പറഞ്ഞു. കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. അംഗൻവാടികളിലെ കുട്ടികളുടെ ഭക്ഷണത്തിന്റെ ബില്ലുകൾ പോലും മാറുന്നില്ല. ക്ഷേമ പദ്ധതികളിൽ പുതിയ ആളെച്ചേർത്തിട്ട് 10 മാസമായി. മൂന്നുമാസമായി പെൻഷൻ നൽകുന്നില്ല. യാഥാർഥ്യം മറച്ചുവച്ച് ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നനും സതീശൻ പറഞ്ഞു. 

ആരോപണങ്ങൾ മന്ത്രി തോമസ് ഐസക് നിഷേധിച്ചു. ചെലവ് 25 ശതമാനം കൂടിയപ്പോള്‍ വരവ് ഏഴുശതമാമെ കൂടിയുള്ളു..വായ്പ എടുക്കുന്നതിലുള്ള കേന്ദ്ര നിയന്ത്രണവും ജി എസ് ടി നടപ്പാക്കിയ രീതിയും തുടക്കത്തിൽ ബാധിച്ചു. ക്ഷേമ പെൻഷൻ സംബന്ധിച്ച ആശങ്കയ്ക്ക് ബജറ്റിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ധൂർത്തും കെടുകാര്യസ്ഥതയുമാണ് ധനസ്ഥിതി തകർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.