കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

SHARE
narendra-modi

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുബജറ്റ് നിരാശജനകമാണെന്നും വാചകമടി സേവനം മാത്രം വാഗ്ദാനം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. 

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞയുടനാണ് പ്രധാനമന്ത്രി നരന്ദ്രമോദി ബജറ്റിനെ പുകഴ്ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എല്ലാ മേഖലകളിലും സൗഹൃദമനോഭാവം പുലര്‍ത്തുന്നുവെന്നും വ്യവസായ പരിസ്ഥിതി സൗഹൃദ ബജറ്റാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സോട്ട് നരേന്ദ്രമോദി പ്രധാനമന്ത്രി അമേരിക്കയിലെ ഒബാമകെയറിനേക്കാള്‍ വിജയകരമായിരിക്കും ആരോഗ്യസുരക്ഷാ പദ്ധതിയെന്ന് ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, സാമ്പത്തിക ഏകീകരണ പരീക്ഷണത്തില്‍ അരുണ്‍ ജയ്റ്റ്ലി അതിദയനീയമായി പരാജയപ്പെട്ടെന്ന് മുന്‍ധനമന്ത്രി പി.ചിദംബരം പ്രതികരിച്ചു. ഈ പരാജയത്തിന്‍റെ പരിണിതഫലം കടുത്തതായിരിക്കും. സോട്ട് പി.ചിദംബരം കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് ബജറ്റില്‍ പ്രതിഫലിച്ചതായും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ശ്രദ്ധേയമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. വസ്തുതകള്‍ക്ക് പ്രാധ്യനം നല്‍കാത്ത ബജറ്റ്, യാഥാര്‍ഥ്യബോധമില്ലാത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. 

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.