ബ്ലാക്ബോര്‍ഡില്‍ നിന്ന് ഡിജിറ്റല്‍ ബോര്‍ഡിലേക്ക്; വിദ്യാഭ്യാസം ആധുനീകരിക്കും

sslc-exam
SHARE

വിദ്യാഭ്യാസം ആധുനീകരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുമായി ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അടുത്ത നാലുവര്‍ഷം ഒരുലക്ഷം കോടി രൂപ ചെലവഴിക്കും. 13 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. 1000 ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

ആരോഗ്യസുരക്ഷയ്ക്കും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി പ്രഖ്യാപിച്ചു. 10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം 5 ലക്ഷം രൂപയുടെ സഹായം നല്‍കും. ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി 50 കോടി ആളുകള്‍ക്ക് ഗുണമാകും. ഓരോ മൂന്ന് ലോക്സഭാമണ്ഡലങ്ങള്‍ക്കും ഒരു മെഡിക്കല്‍ കോളജ് ഉറപ്പാക്കും. ഉത്തര്‍പ്രദേശില്‍ മാത്രം ഇങ്ങനെ 24 പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും. എല്ലാ പാവപ്പെട്ട കുടുംബങ്ങളും അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 

എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം 

കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. തുടക്കത്തില്‍ 500 കോടിരൂപ അനുവദിച്ചു. ഭക്ഷ്യസംസ്കരണത്തിന് 1400 കോടി പ്രഖ്യാപിച്ചു. ഗ്രാമീണമാര്‍ക്കറ്റുകള്‍ക്ക് 2000 കോടി, 10000 കോടിയുടെ മല്‍സ്യ, മൃഗസംരക്ഷണ ഫണ്ടും ബജറ്റില്‍ ഇടംനേടി. 

8 കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം നല്‍കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. 4 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യവൈദ്യുതി  കണക്ഷന്‍ നല്‍കും. 2018-19 വര്‍ഷം രണ്ടുകോടി ശുചിമുറികൂടി നിര്‍മിക്കും. സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്പ 75,000 കോടിയായി ഉയരും. 

രാജ്യം അതിവേഗവളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകുമെന്നും ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തികപരിഷ്കരണങ്ങള്‍ വളര്‍ച്ച കൂട്ടി. സുതാര്യഭരണമാണ് ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിക്കും. 

ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുംമെന്നും ധനമന്ത്രി പറഞ്ഞു. ചെലവാകുന്ന പണത്തിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തും. താങ്ങുവില കമ്പോളവിലയേക്കാള്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ നഷ്ടം നല്‍കും. കാര്‍ഷികനയരൂപീകരണം സ്ഥാപനവല്‍കരിക്കും. 

ആദായനികുതിയില്‍ ഇളവ് പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രസംഗത്തിന് കാതോര്‍ക്കുന്നത്. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.