പ്രതിസന്ധി വിളിച്ചുപറഞ്ഞ് സാമ്പത്തിക സർവേ റിപ്പോര്‍ട്ട്; ഐസക്കിന്‍റെ ബജറ്റ് വെള്ളിയാഴ്ച

tm-thomas-isaac
SHARE

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. റവന്യൂ, ധനകമ്മികളും കടവും വന്‍തോതില്‍ വര്‍ധിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. ഈ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. 

റവന്യു കമ്മി 9656 കോടിയില്‍ നിന്ന് 15484 കോടിരൂപയായി. ധനകമ്മി 17818 കോടിയില്‍ നിന്ന് 26448 കോടിയും. ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ ചെലവ് കൂടി. പത്താം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ക്ഷേമപെന്‍ഷന്റ കുടിശിക കൊടുത്തുതീര്‍ത്തതും മുന്‍സര്‍ക്കാര്‍ കൊടുക്കേണ്ടിയിരുന്ന ഭീമമായ ബാധ്യതകളുമാണ് റവന്യുചെലവ് ഉയര്‍ത്തിയത്. 

എന്നാല്‍ ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ നിക്ഷേപം ഉയര്‍ത്താനായത് നേട്ടമായി. കടം 18.48 ശതമാനം കൂടി 186453 കോടിരൂപയായി. നോട്ടുനിരോധനം നികുതിവരുമാനം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റ ശ്രമം വിഫലമാക്കി. 2015-16ല്‍ ചരിത്രത്തിലാദ്യമായി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ച ദേശീയ ശരാശരിയിലും താഴ്ന്ന് 8.59 ശതമാനമായി. നികുതി-നികുതിയേര വരുമാനവും കുറഞ്ഞു.

 ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറയുന്നുണ്ടെങ്കിലും അടുത്തസാമ്പത്തികവര്‍ഷം നികുതിപിരിവിലെ വളര്‍ച്ച 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണം മൂലം പണമൊഴുക്ക് കുറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് മറ്റൊരു കാരണം. സംസ്ഥാനത്ത് അരിവില പതിനാറ് ശതമാനവും വെളിച്ചെണ്ണവില 44 ശതമാനവും കൂടി. നെല്‍കൃഷിയുടെ വിസ്തീര്‍ണം 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് 1.71 ലക്ഷം ഹെക്ടറായി കുറഞ്ഞു. പൊതുമേഖലാവ്യവസായങ്ങളുടെ സഞ്ചിതനഷ്ടം 80 കോടിരൂപയാണെങ്കിലും ലാഭത്തിലേക്ക് മുന്നേറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.   

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.