ഇതാദ്യമായി ഹിന്ദിയെ സ്നേഹിച്ച് ബജറ്റ് പ്രസംഗം; രാഷ്ട്രീയമെന്നും ആക്ഷേപം

arun-jaitaly
SHARE

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റ് അവതരണത്തിൽ പതിവു രീതികളിൽ മാറ്റം വരുത്തി ധനമന്ത്രി അരുൺ ജയ്റ്റലി. ബജറ്റ് അവതരണത്തിൽ ഇംഗ്ലീഷിനു കൂടുതൽ പ്രാധാന്യം നൽകുന്ന പതിവിനു വിരുദ്ധമായാണ് ഹിന്ദിക്ക് പ്രാമുഖ്യം നൽകി കൊണ്ടുളള ബജറ്റ് അവതരണം. 

പൊതുതിര‍ഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റെന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുളള ബജറ്റ് അവതരണത്തിലാണ് ഹിന്ദിക്ക് മേൽക്കൈ നൽകികൊണ്ടുളള ചുവടുമാറ്റമെന്നതും ശ്രദ്ധേയമാണ്. മൻമോഹൻസിങ്, പി. ചിദംബരം, യശ്വന്ത് സിൻഹ, ജസ്വന്ത് സിങ് തുടങ്ങിയ ജയ്റ്റ്ലിയുടെ മുന്‍ഗാമികളിൽ ആരും തന്നെ ബജറ്റ് അവതരമത്തിൽ ഹിന്ദിയെ കൂട്ടുപിടിച്ചിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു മുൻകാലങ്ങളിലെ ബജറ്റ് അവതരണം. ഇംഗ്ലീഷിനു പുറമേ ഉർദു, ഹിന്ദി, തമിഴ് വാക്കുകളോ ശ്ലോകങ്ങളോ ഉപയോഗിക്കുകയാണ് പതിവ്. ജയ്റ്റലിയുടെ ഹിന്ദി സ്നേഹത്തിനു പിന്നിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തൽ. 

പൊതുതിര‍ഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റെന്ന നിലയിൽ ക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് നൽകിയിട്ടുള്ള പ്രാധാന്യവും ശ്രദ്ധേയം. രാജ്യം വേഗവളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ അവകാശപ്പെട്ടു. ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകുമെന്നും ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തികപരിഷ്കരണങ്ങള്‍ വളര്‍ച്ച കൂട്ടി. ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.