എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം;പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷൻ

lpg
SHARE

കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. തുടക്കത്തില്‍ 500 കോടിരൂപ അനുവദിച്ചു. ഭക്ഷ്യസംസ്കരണത്തിന് 1400 കോടി പ്രഖ്യാപിച്ചു. ഗ്രാമീണമാര്‍ക്കറ്റുകള്‍ക്ക് 2000 കോടി, 10000 കോടിയുടെ മല്‍സ്യ, മൃഗസംരക്ഷണ ഫണ്ടും ബജറ്റില്‍ ഇടംനേടി. 

8 കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം നല്‍കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. 4 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യവൈദ്യുതി  കണക്ഷന്‍ നല്‍കും. 2018-19 വര്‍ഷം രണ്ടുകോടി ശുചിമുറികൂടി നിര്‍മിക്കും. സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്പ 75,000 കോടിയായി ഉയരും. 

രാജ്യം അതിവേഗവളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റവതരണത്തിന്റെ തുടക്കത്തിൽ പറഞ്ഞു. ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകുകും. സാമ്പത്തികപരിഷ്കരണങ്ങള്‍ വളര്‍ച്ച കൂട്ടി. സുതാര്യഭരണമാണ് ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിക്കും

ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുംമെന്നും ധനമന്ത്രി പറഞ്ഞു. ചെലവാകുന്ന പണത്തിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തും. താങ്ങുവില കമ്പോളവിലയേക്കാള്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ നഷ്ടം നല്‍കും. 

കാര്‍ഷികനയരൂപീകരണം സ്ഥാപനവല്‍കരിക്കും. ആദായനികുതിയില്‍ ഇളവ് പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രസംഗത്തിന് കാതോര്‍ക്കുന്നത്. സ്ലാബുകളിലും മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിനോദസഞ്ചാര, യാത്രാ മേഖലകളില്‍ നികുതി ഇളവിനു സാധ്യതയും നിരീക്ഷകര്‍ കാണുന്നു. പെട്രോളിനും ഡീസലിനും കേന്ദ്രനികുതി കുറച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.  

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.