കേന്ദ്രബജറ്റിനായി കാതോർത്ത് ഓഹരിവിപണി

sensex
SHARE

ഇന്ത്യൻ ഓഹരിവിപണിയിൽ റെക്കോർഡുകളുടെ വർഷമാണ് കടന്നുപോയത്. കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങളിൽ കാതോർത്തിരിക്കുന്ന വിപണി, കോർപറേറ്റ് നികുതിയിലടക്കം ഇളവ് പ്രതീക്ഷിക്കുകയാണ്. അതേസമയം, വൻകിട വ്യാപാരമേഖലയിലൽ തുടരുന്ന അനിശ്ചിതത്വം നിക്ഷേപകരിൽ ആശങ്കയുംനിലനിർത്തുന്നു. 

ചരിത്രത്തിലാദ്യമായി സെൻസെക്സ് മുപ്പത്തിയാറായിരവും, നിഫ്റ്റി പതിനോരായിരവും കടന്നതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രബജറ്റ് എത്തുന്നത്. നാണയപ്പെരുപ്പം രൂക്ഷമാകുന്നതും, ക്രൂഡ്ഓയിൽവില വർധിച്ചതുമൊക്കെ ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാധീനിക്കും. എങ്കിലും, നോട്ടുനിരോധനത്തിന് ശേഷം ഏറ്റവുംതകർച്ച നേരിട്ട റിയൽഎസ്റ്റേറ്റ് ഓഹരികളെ കരകയറ്റുന്ന പ്രഖ്യാപനമാണ് പ്രധാനപ്രതീക്ഷകളിലൊന്ന്. കാലാകാലങ്ങളായി ആവശ്യപ്പെടുന്ന കോർപറേറ്റ് നികുതിയിലെ ഇളവ്. 

എന്നാൽ, വിപണിയുടെ കുതിച്ചുകയറ്റത്തിൽനിന്ന് ഒരു തിരിച്ചടിയുണ്ടാകാമെന്ന ഭയം ചെറുകിടനിക്ഷേപകരെ ആശങ്കയിലാക്കുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾക്ക് ശേഷം വരുമാനത്തിലുണ്ടായ ഇടിവ് ബജറ്റിൽ പ്രതിഫലിക്കും. പുതിയസാഹചര്യങ്ങളിൽ, ബജറ്റിലെ ചെറിയപരാമർശങ്ങൾപോലും ഓഹരിവിപണിയിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നും സാമ്പത്തികരംഗം വിലയിരുത്തുന്നു. 

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.