ബജറ്റില്‍ കണ്ണും നട്ട് കയര്‍, കശുവണ്ടി മേഖലകള്‍

ICOAST-AGRICULTURE-CASHEW-NUTS
SHARE

നൂറു കോടി രൂപയുടെ പദ്ധതിയാണ് വരുന്ന ബജറ്റില്‍ കശുവണ്ടി മേഖല പ്രതീക്ഷിക്കുന്നത്. കശുവണ്ടി കോര്‍പറേഷന്‍ -കാപ്പെക്സ് എന്നിവ 70 കോടി രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയര്‍മേഖലയില്‍ കൂലി നല്‍കുന്നതിന് പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് കയര്‍ സഹകരണ സംഘങ്ങളുടെ ആവശ്യം. 

തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോയ കശുവണ്ടി വ്യവസായത്തേ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച് 40 കോടി രൂപ കശുവണ്ടി കോര്‍പറേഷന് ഇനിയും ലഭിച്ചിട്ടില്ല. ഈ ബജറ്റില്‍ 42 കോടി രൂപയാണ് കശുവണ്ടി കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മറ്റൊരു പൊതുമേഖല സ്ഥാപനമായ കാപെക്സ് 30 കോടി രൂപയാണ് ബജറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തളര്‍ന്നു പോയ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും ക്ഷീണം അനുഭവിക്കുന്ന കയര്‍ മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. തൊഴിലാളിക്ക് പരിമിതമായ കൂലി കിട്ടുന്ന കയര്‍ ഉദ്പാദനം നിലനിന്നു പോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ പിന്‍തുണ കൊണ്ടാണ്. തൊഴിലാളിക്ക് മുന്നൂറ് രൂപ കൂലി ലഭിക്കുമ്പോള്‍ 110രൂപ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്.എന്നാല്‍ മാര്‍ച്ചോടെ ഈ പദ്ധതി നിര്‍ത്തലാക്കാനിരിക്കെ സംസ്ഥന സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് കയര്‍ സഹകരണ സംഘങ്ങള്‍ പ്രതീക്ഷിക്കുന്നത്. 

കശുവണ്ടി മേഖലയില്‍ 90 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുവാണ്.ഇത് തുറക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടലും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്..ഇന്ധനവിലവര്‍ധനയുണ്ടാക്കുന്ന തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഡീസല്‍ സബ്സിഡിയാണ് മത്സ്യമേഖല ആവശ്യപ്പെടുന്നത്.ആഴക്കടല്‍ മല്‍സ്യബന്ധത്തിന് സഹായകരമാകുന്ന തരത്തില്‍ കേന്ദ്ര-സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണമെന്നാണ് മല്‍സ്യബന്ധനമമേഖലയുടെ മറ്റൊരാവശ്യം. 

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.