ചെറുകിട വ്യാവസായികമേഖലയ്ക്ക് ബജറ്റിലൂടെ ആശ്വാസം

SHARE
business1

നോട്ടുഅസാധുവാക്കലും ജി.എസ്.ടിയും ചേര്‍ന്ന് നടുവൊടിച്ച ചെറുകിട വ്യാവസായികമേഖലയ്ക്ക് ബജറ്റിലൂടെ ആശ്വാസം. ചെറുകിട, ഇടത്തരം കച്ചവടമേഖലയ്ക്കായി 3794 കോടി രൂപ വകയിരുത്തി. 250 കോടി വരെ വിറ്റുവരവുള്ള കമ്പനികളുടെ നികുതി മുപ്പതില്‍ നിന്ന് 25 ശതമാനമാക്കി കുറച്ചു. സംരഭകരെ പ്രോല്‍സാഹിപ്പിക്കാനായി മുദ്രവായ്പയില്‍ മൂന്നുലക്ഷം കോടി രൂപ കൂടുതല്‍ അനുവദിച്ചു. 

വ്യവസായിക സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയില്‍ രേഖ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ വ്യവാസായിക മേഖലയില്‍ 372 പരിഷ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാവസായിക സൗഹൃദ സൈനിക നയം നടപ്പാക്കും. സൈനിക വ്യവാസായിക ഇടനാഴി നിര്‍മ്മിച്ച് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ഉദ്പ്പാദനം പ്രോല്‍സാഹിപ്പിക്കും. ചെറുകിട, ഇടത്തരം മേഖലയില്‍ കൂടുതല്‍ വായ്പ അനുവദിക്കും. മുദ്രാ വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിലൂടെ വ്യവാസായികസ്ഥാപങ്ങളില്‍ അഞ്ചരകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യാവസായിക മേഖല വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും ബജറ്റ് പ്രസംഗത്തിനിടെ അരുണ്‍ജയ്റ്റ്ലി അവകാശപ്പെട്ടു. 

പൊതുമേഖലാസ്ഥാപനങ്ങളിലെ ഒാഹരി വിറ്റഴിക്കുന്നതിലൂടെ അടുത്തസാമ്പത്തികവര്‍ഷം, എണ്‍പതിനായിരം കോടിരൂപയുടെ വരുമാനം ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒാഹരി വില്‍പ്പന്നയിലൂടെ ഒരു ലക്ഷം കോടി രൂപ ലഭിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ്, യൂണൈറ്റഡ് ഇന്ത്യ, ഒാറിയന്‍റല്‍ ഇന്‍ഷുറന്‍സ് എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തെ ഒ.എന്‍.ജി.സി ഏറ്റെടുക്കുമെന്നും അരുണ്‍ജയ്റ്റ്ലി വ്യക്തമാക്കി. ഇതിനുപുറമെ ഭക്ഷ്യസംസ്കരണമേഖലയെ ഊര്‍ജിതമാക്കാനായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.