ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം

SHARE
agriculture

ബജറ്റില്‍ ഏറെ പ്രധാന്യം നേടിയ കാര്‍ഷികമേഖലയ്ക്കായി ഇത്തവണ നീക്കിവെച്ചത് പതിനൊന്ന് ലക്ഷം കോടിരൂപ. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ഒാപ്പറേഷന്‍ ഗ്രീന്‍പദ്ധതി പ്രഖ്യാപിച്ചു. നൂറുകോടിവരെ വാര്‍ഷിക വിറ്റുവരവുള്ള കാര്‍ഷികഉല്‍പ്പാദന കമ്പനികളുടെ നികുതിയില്‍ നൂറുശതമാനം ഇളവ് നല്‍കി. കാര്‍ഷികമേഖലയില്‍ ഡിജിറ്റലൈസേഷന്‍ ശക്തിപ്പെടുത്തുമെന്നും അരുണ്‍ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

കര്‍ഷകരോടും സാധാരണക്കാരോടും ഉത്തരവാദിത്തം പുലര്‍ത്തുന്ന സര്‍ക്കാരാണിതെന്ന ആമുഖത്തോടെയാണ് അരുണ്‍ജയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചത്. 2022 ഒാടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. കൂടുല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും. വിപണികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2000 കോടി നീക്കിവെച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, മല്‍സ്യത്തൊഴിലാളികള്‍ക്കും ഉറപ്പാക്കും. ഭക്ഷ്യ സംസ്കരണമേഖലയെ ഊര്‍ജിതമാക്കാനായി ഒാപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്കായി 500 കോടി വകയിരുത്തി. മുള ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോല്‍സാഹിപ്പിക്കുന്നതിനായി 1290 കോടിയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കുവേണ്ടി കുറ‍ഞ്ഞനിരക്കില്‍ സൗരോര്‍ജ്ജം വാങ്ങുന്നതിനായി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 

മല്‍സ്യമേഖലയ്ക്കായി പതിനായിരം കോടിയും വകയിരുത്തിയിട്ടുണ്ട്. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും. ഇടനിലക്കാരെ ഒഴിവാക്കി വിപണിയില്‍ കര്‍ഷകരുടെ നേരിട്ടുള്ള ഇടപെടലിന് അവസരമൊരുക്കും. ഇതിനായി ബദല്‍ സംവിധാനമൊരുക്കാന്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തി. 

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.