പ്രതീക്ഷകൾ വേണ്ട; ബജറ്റില്‍ വന്‍പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല, സാമ്പത്തികഞെരുക്കം തുടരും

Kerala-Legislative-Assembly
SHARE

സംസ്ഥാന ബജറ്റില്‍ വന്‍പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയുമായി ആസൂത്രണ ബോര്‍ഡ്. സാമ്പത്തികഞെരുക്കം ആറുമാസം കൂടി തുടരുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രാവിഷ്കൃതപദ്ധതികളില്‍ സംസ്ഥാനം മുടക്കേണ്ട തുക ഉയരുന്നത് അപായസൂചനയാണെന്നും ആസൂത്രണബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. 

ട്രഷറി തല്‍ക്കാലം അപകടസ്ഥിതി മറികടന്നെങ്കിലും നികുതിവരുമാനം കൂടി സാമ്പത്തികസ്ഥിതി സാധാരണനിലയിലാകാന്‍ ആറേഴുമാസമെടുക്കും. പദ്ധതിനടത്തിപ്പ് കാര്യക്ഷമമായതിന്റെ സമ്മര്‍ദം അടുത്തസാമ്പത്തികവര്‍ഷം മുതല്‍തന്നെ ട്രഷറിക്ക് അനുഭവപ്പെടും. 

കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയേയും പ്രവാസികളെയും പരിഗണിക്കണം. വാണിജ്യവിളകളുടെ വിലയിടിവ് തടയേണ്ട ഉത്തരവാദിത്വം കേന്ദ്രം നിറവേറ്റുന്നില്ല. ഇതുമൂലം റബര്‍കര്‍ഷകര്‍ക്കായി വിലസ്ഥിരതാപദ്ധതി നടപ്പാക്കിയതുപോലുള്ള അധികചെലവ് സംസ്ഥാനത്തിനുണ്ടായി. 

നികുതിവരുമാനം കുറഞ്ഞസാഹചര്യത്തില്‍ കേന്ദ്രബജറ്റില്‍ ചെലവ് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. കമ്മിനിരക്കുകള്‍ കുറയ്ക്കാന്‍ ശ്രമമുണ്ടാകും. ഓഹരിവിപണിയുടെ, പ്രത്യേകിച്ച് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ താല്‍പര്യത്തിന് കേന്ദ്രബജറ്റ് മുന്‍തൂക്കം നല്‍കുമെന്നും ആസൂത്രണബോര്‍ഡ് കണക്കുകൂട്ടുന്നു. 

MORE IN Union-budget-2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.