ആസ്ക് ദി എക്സ്പേര്‍ട്ട്

askthe-expert2
SHARE

കേന്ദ്രബജറ്റില്‍ ഏവരും ഉറ്റുനോക്കിയിരുന്നത് ആദായ നികുതിയിളവുകള്‍ എത്രത്തോളമുണ്ടാകുമെന്നതായിരുന്നു. ഇളവിന്റെ അടിസ്ഥാന പരിധി രണ്ടരലക്ഷത്തില്‍ നിന്ന് മൂന്നുലക്ഷമാക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ പരിധി അഞ്ചുലക്ഷമാക്കിയേക്കുമെന്നും കരുതിയിരുന്നു. പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യമായ ഇളവുകളൊന്നും പ്രഖ്യാപിക്കാതെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

നാല്‍പതിനായിരം രൂപയുടെ അടിസ്ഥാന ഇളവ് അഥവാ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ പ്രഖ്യാപിച്ചതാണ് ശമ്പള നികുതി വരുമാനക്കാരായ നികുതിദായകര്‍ക്ക് അല്‍പം ആശ്വാസം പകരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഇളവുകളും ബജറ്റിലുണ്ട്. 

രണ്ടരലക്ഷം രൂപയെന്ന അടിസ്ഥാന നികുതിയിളവ് പരിധി അതേപടി നിലനിര‍്‍ത്തിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. പക്ഷെ മൂന്നു വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തിരിച്ചുകൊണ്ടുവന്നു. പ്രത്യേക തെളിവുകളോ ബില്ലുകളോ ഹാജരാക്കാതെ ശമ്പളവരുമാനക്കാരായ നികുതിയ ദായകര്‍ക്ക് നാല്‍പതിനായിരം രൂപയുടെ കൂടി നികുതിയിളവ് ലഭിക്കുമെന്നര്‍ഥം. എന്നാല്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന പത്തൊന്‍പതിനായിരത്തി ഇരുനൂറ് രൂപയുടെ യാത്രാബത്ത ഇളവും, പതിനയ്യായിരം രൂപയുടെ മെഡിക്കല്‍ റീം ഇംബേഴ്സമെന്‍റ് ഇളവും ഇനിയുണ്ടാകില്ല. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശയ്ക്ക് ഇളവ് ലഭിക്കുന്ന പരിധി പതിനായിരം രൂപയില്‍ നിന്ന് അന്‍പതിനായിരമാക്കി ഉയര്‍ത്തി. ആരോഗ്യഇന്‍ഷുറന്‍സ് പ്രീമിയം, ചികില്‍സാച്ചെലവ് എന്നിവയില്‍ ഇളവിനുള്ള പരിധിയും അമ്പതിനായിരമാക്കി ഉയര്‍ത്തി. മാരകരോഗങ്ങളുടെ ചികില്‍സയ്ക്കുള്ള ഇളവ് പരമാവധി ഒരുലക്ഷമാക്കി. അതേസമയം, ഒരുലക്ഷത്തിന് മുകളിലുള്ള ദീര്‍ഘകാല ഓഹരിവരുമാനത്തിൽ പത്തുശതമാനം നികുതികൊണ്ടുവരുമെന്ന പ്രഖ്യാപനം ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. 250 കോടി രൂപവരെ വിറ്റുവരവുള്ള വ്യവസായങ്ങളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചു. നേരത്തെ 50 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ഈ ഇളവ്. ഇത് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ധമന്ത്രി പറഞ്ഞു. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.