പരിഷ്കരണങ്ങള്‍ വളര്‍ച്ച കൂട്ടി, രാജ്യം അതിവേഗവളര്‍ച്ചയിലെന്ന് ധനമന്ത്രി

arun-jaitley-budget-speech
SHARE

രാജ്യം അതിവേഗവളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകുമെന്നും ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തികപരിഷ്കരണങ്ങള്‍ വളര്‍ച്ച കൂട്ടി. സുതാര്യഭരണമാണ് ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിക്കും. 

ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുംമെന്നും ധനമന്ത്രി പറഞ്ഞു. 

ഇളവുകൾ പ്രതീക്ഷിച്ച് രാജ്യം

ആദായനികുതിയില്‍ ഇളവ് പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രസംഗത്തിന് കാതോര്‍ക്കുന്നത്. സ്ലാബുകളിലും മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിനോദസഞ്ചാര, യാത്രാ മേഖലകളില്‍ നികുതി ഇളവിനു സാധ്യതയും നിരീക്ഷകര്‍ കാണുന്നു. പെട്രോളിനും ഡീസലിനും കേന്ദ്രനികുതി കുറച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. 

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ നടപടികള്‍ പ്രതീക്ഷിക്കപ്പെടുന്നു. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണ് പൊതുവിലയിരുത്തല്‍. ജിഎസ്ടി നടപ്പാക്കിയശേഷമുള്ള ആദ്യ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുന്നത്. ആദായനികുതി ഇളവുകളിലാണ് നികുതിദായകരുടെ പ്രതീക്ഷ. 

ധനകാര്യ സര്‍വേയിലുള്ള അനുകൂല സൂചനകളിലാണ് കര്‍ഷകരും ഇടത്തക്കാരും പ്രതീക്ഷയര്‍പ്പിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കാനും ഗ്രാമങ്ങളെ ഒപ്പം നിര്‍ത്താനും അടിസ്ഥാന സൗകര്യവികസനത്തിനുമായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.