E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:12 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് രണ്ട് റെക്കോര്‍ഡുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് രണ്ട് റെക്കോര്‍ഡുകള്‍. 183 ഗോളുകളുമായി ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൂടുതല്‍ ഗോളുകള്‍. ലോകകപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യ കാണികളുടെ എണ്ണത്തില്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. 

കൗമാരപ്പോരിന്റെ നടത്തിപ്പില്‍ ഫിഫ ചൊരിഞ്ഞ പ്രശംസാവാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ലോകകപ്പില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് ഇന്ത്യയുടെ മണ്ണിലാണ്. 2013 ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ പിറന്ന 172 ഗോളുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. നാല് ഗോളുകള്‍ വീതം പിറന്ന സെമി ഫൈനലില്‍ തന്നെ ഗോളുകളുടെ റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമായി. അവസാന അങ്കത്തില്‍ ഇംഗ്ലണ്ട് സ്പാനിഷ് പടയെ അഞ്ച് ഗോളിന് മുക്കിയതോടെ ആ റെക്കോര്‍ഡ് 183 ലേക്കെത്തി. 

സെമി പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ കൂടുതല്‍ കാണികള്‍ കണ്ട ടൂര്‍ണമെന്റന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും ആറായിരം കാണികള്‍ മാത്രം. ഫുട്ബോളിന് മികച്ച വേരോട്ടമുള്ള കൊല്‍ക്കത്തയില്‍ ഫൈനലും ലൂസേഴ്സ് ഫൈനലും നടക്കുമ്പോള്‍ കാണികളുടെ എണ്ണം റെക്കോര്‍ഡാകുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. രണ്ട് മല്‍സരങ്ങളിലായി സാള്‍ട്ട് ലേക്കിലേക്കൊഴുകിയത് ഒരു ലക്ഷത്തില്‍പ്പരം കാണികള്‍. ലോകകപ്പിലെ 52 മല്‍സരങ്ങള്‍ ഇന്ത്യയില്‍ കണ്ടത് 1347103 കാണികള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :