E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:47 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഗോൾഡൻ ബൂട്ടിനായി ഒമ്പതാം നമ്പര്‍ കുപ്പായക്കാരുടെ പോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പ് ഫൈനലില്‍ സോള്‍ട്ട് ലേക്കില്‍ നടക്കുന്നത് ലോകകിരീടത്തിനായുള്ള യൂറോപ്യന്‍ വമ്പന്‍മാരുടെ യുദ്ധം മാത്രമല്ല. ഗോള്‍ഡന്‍ ബൂട്ടിനായുള്ള ഒമ്പതാം നമ്പര്‍ കുപ്പായക്കാരുടെ പോരാട്ടം കൂടിയാണ്. അമേരിക്കയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇംഗ്ലീഷ്പടയുടെ ഫിനിഷിങ് ജോലി ബ്രൂവ്സ്റ്റര്‍ സ്വന്തം ഉത്തരവാദിത്തമാക്കിയത്. പിന്നീട് എല്ലാം ചരിത്രം. പിറന്നത് റെക്കോര്‍ഡുകള്‍. 

അണ്ടര്‍ 17 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ അതും നോക്കൗട്ട് റൗണ്ടില്‍ ഹാട്രിക് നേടുന്ന ആദ്യ താരം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ ലോകകപ്പ് ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ബ്രൂസ്റ്ററിനി സ്വന്തമായി. ആറുകളികളില്‍ നിന്ന് ഏഴ് ഗോളുകളുമായി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 

മുറിവേറ്റ സിംഹക്കുട്ടിയാണ് ബ്രൂസ്റ്റര്‍. യൂറോകപ്പ് ഫൈനലില്‍ സ്പെയിനിനെതിരെ ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ സമ്മര്‍ദ്ദഫലമായി ഗോള്‍ കിക്ക് പാഴാക്കി ടീമിനെ തോല്‍പ്പിച്ചതിന്റെ മുറിവ്. ആ തോല്‍വിക്ക് താന്‍ തന്നെ പകരം വീട്ടണമെന്ന വാശിയിലാകും ബ്രൂവ്സ്റ്റര്‍ ഫൈനലിനിറങ്ങുക. സ്പെയിനിന്റെ ഗോളടിയന്ത്രമാണ് ബാഴ്സ താരം ആബേല്‍ റൂയിസ്. 17 വയസ്സു കഴിഞ്ഞും അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്ന സീനിയര്‍ താരം. ആറുകളികളില്‍ നിന്ന് നേടിയത് ആറുഗോളുകള്‍. 

പെനല്‍റ്റികള്‍ വലയിലാക്കാന്‍ അതിവിദഗ്ധന്‍‌. നേടിയ ആറുഗോളില്‍ രണ്ടെണ്ണം പെനല്‍ട്ടി വഴി. ഇംഗ്ലണ്ട് പ്രതിരോധത്തെ വലയ്ക്കുക റൂയിസിന്റെ മിന്നല്‍ വേഗമാകും. കഴിഞ്ഞ യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ ബൂട്ടണിഞ്ഞ താരം സ്പെയിനിനു വേണ്ടി ആകെ നേടിയത് 32 കളികളില്‍ നിന്നും 27 ഗോളുകള്‍. സെമിയില്‍ മാലിയെ തകര്‍ത്തതും റൂയിസിന്റെ ഇരട്ടപ്രഹരത്തിന്റെ പിന്‍ബലത്തിലായിരുന്നു. ഫൈനലില്‍ റൂയിസിന് ലക്ഷ്യം രണ്ടാണ്. മൂന്നു തവണ നഷ്ടമായ കിരീടം. ഒപ്പം ഇതിഹാസങ്ങളുടെ നിരയിലേക്കെത്തിക്കുന്ന സുവര്‍ണപാദുകം. 

ഗോള്‍ഡന്‍ ബൂട്ടിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല ഇരുവര്‍ക്കും. കടുത്ത ഭീഷണി ഉയര്‍ത്തി മാലി താരം ലസ്സാന എന്‍ഡായെ ലൂസേഴ്്സ് ഫൈനല്‍ കളിക്കാന്‍ കൊല്‍ക്കത്തയില്‍ തന്നെ ഇറങ്ങുന്നുണ്ട്. കപ്പ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഗോള്‍ വേട്ടക്കാരനായി മടങ്ങാനാകും എന്‍ഡായയുടെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :