E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 01:52 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

പവർഹൗസുകൾ നേർക്കുനേർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യൂറോപ്പിലെ രണ്ട് പവര്‍ഹൗസുകളാണ് അണ്ടര്‍ 17 ഫൈനലിന്റെ മൈതാനത്ത് നേര്‍ക്ക് നേര്‍ വരുന്നത്. കുറിയ പാസു‌കളുമായി കളിക്കുന്ന സ്പെയിനും അഗ്രസ്സിവ് ഫുട്ബോളിന്റെ വക്താക്കളായ ഇംഗ്ലണ്ടും സാള്‍ട്ട്ലേക്കില്‍ നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ ഫലം പ്രവചിക്കുക അസാധ്യം. 

പന്തിന്റെ നിയന്ത്രണമേറ്റെടുത്ത് കുറിയ പാസുകളുമായി കളിക്കുന്ന സ്പെയിന്‍ പൊസിഷനിങ് ഗെയിമാണ് കളിക്കുന്നത്. സെര്‍ജിയോ ഗോമസും ഫെറാന്‍ ടോറസും സെസര്‍ ഗില്‍ബര്‍ട്ടുമടങ്ങുന്ന മധ്യനിരയിലാണ് സ്പെയിനിന്റെ കരുത്ത്. 14 തവണയാണ് സ്പാനിഷ് സംഘം ഗോള്‍ വല കുലുക്കിയത്. 101 തവണ ഷോട്ടുതിര്‍ത്ത് എതിര്‍ ഗോള്‍മുഖത്ത് ഭീതിയുണര്‍ത്തിയപ്പോള്‍ അതില്‍ 41 ഷോട്ടുകള്‍ പോസ്റ്റിലേക്കായിരുന്നു 6 കളികളില്‍ നിന്ന് 6 മഞ്ഞക്കാര്‍ഡുകള്‍ വഴങ്ങിയ സ്പാനിഷ്നിര 56 തവണയാണ് എതിര്‍ ടീമിനെ ഫൗള്‍ ചെയ്തത്.

പ്രതിരോധത്തിലാണ് സ്പെയിനിന്റെ തലവേദന. സെമി ഫൈനലില്‍ മാലി ആക്രമണത്തില്‍ പലതവണ സ്പാനിഷ് പ്രതിരോധം ചിതറിത്തെറിച്ചു. ബ്രസീലിനോടും മാലിയോടും മാത്രമാണ് സ്പാനിഷ് പ്രതിരോധം പരീക്ഷിക്കപ്പെട്ടതെന്നും പറയേണ്ടി വരും. അതിവേഗ മുന്നേറ്റക്കാരായ ഇംഗ്ലീഷുകാരുടെ ആക്രമണത്തില്‍ പ്രതിരോധം പിളരാതെ നോക്കേണ്ടതുണ്ട്. 

ഇംഗ്ലണ്ടിന്റെ തനത് ശൈലിയായ വിങുകളിലൂടെയുള്ള ആക്രമണം തന്നെയാണ് ഇളമുറക്കാരും പിന്തുടരുന്നത്. പന്ത് കാലിലെത്തിയാല്‍ അതിവേഗം ഫിനിഷ് ചെയ്യുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് മുന്നേറ്റത്തിലാണ്. ചടുലമായ ആക്രമണം എതിര്‍നിരയെ തച്ചുതകര്‍ക്കാന്‍ പോന്നതാണ്. ടൂര്‍ണമെന്റിലിത് വരെ 18 ഗോളുകളാണ് താരങ്ങള്‍ അടിച്ച് കൂട്ടിയത്. ഉതിര്‍ത്ത 105 ഗോള്‍ഷോട്ടുകളില്‍ 43 എണ്ണം എതിര്‍ ടീമിന്റെ ഗോള്‍കീപ്പറെ‌ പരീക്ഷിച്ചു. 8 മഞ്ഞക്കാര്‍ഡുകള്‍ ോക്കറ്റിലുള്ള ഇംഗ്ലണ്ട് 62 തവണ എതിര്‍ ടീമിനെ ഫൗള്‍ ചെയ്തു. ഗോള്‍കീപ്പര്‍ കര്‍ട്ടിസ് ആന്‍ഡേഴ്സണില്‍ തുടങ്ങി മധ്യനിരയില്‌‍ ഫില്‍ ഫോഡനും മുന്നേറ്റത്തില്‍ ബ്രൂസ്റ്ററിലും ചെന്നവസാനിക്കുന്ന ഇംഗ്ലീഷ് നിര സന്തുലിതമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :