E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:17 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഒന്നിനെതിരെ മൂന്ന്; കളിമികവിൽ മാലിയെ മറികടന്ന് സ്പെയിൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍ - ഇംഗ്ലണ്ട് പോരാട്ടം. രണ്ടാം സെമിഫൈനലില്‍ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ ഫൈനലിലെത്തിയത്. നാലാം തവണയാണ് സ്പെയിന്‍ അണ്ടര്‍17 ലോകകപ്പ് ഫൈനലിലെത്തുന്നത്. 

മുംബൈയെ ത്രസിപ്പിച്ച പോരില്‍ സ്പെയിനിന് ചിരിയും മാലിക്ക് കണ്ണീരും. സെസാര്‍ ഗില്‍ബര്‍ട്ടിനെ ബോക്സിനുള്വില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി ആബേല്‍ റൂയിസാണ് മാലിയെ ആദ്യ കരയിച്ചത്. 

ഹൈബോളുകളുമായി മാലി പലവട്ടം സ്പാനിഷ് ബോക്സിലെത്തിയെങ്കിലും ഷോട്ടുകളത്രയും പുറത്തേക്ക്. ആദ്യ പകുതി തീരാന്‍ മിനിട്ടുകള്‍ ശേഷിക്കെ സെസാര്‍ ഗില്‍ബര്‍ട്ട് നീട്ടി നല്‍കിയ പാസ് സ്വീകരിച്ച ആബേല്‍ റൂയിസിന്റെ ബൂട്ട് വീണ്ടും ശബ്ദിച്ചു. നേട്ടത്തോടെ ടൂര്‍ണമെന്റില്‍ ആറു ഗോളുകളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തി റൂയിസ്. 61ാം മിനിട്ടില്‍ മാലി താരം ഡോക്കൂറയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് ഗോള്‍വര കടന്നു. 

ഗോളനുവദിക്കാന്‍ റഫറി തയ്യാറാകാതിരുന്നതോടെ മാലിയുടെ കോച്ചിങ് സ്റ്റാഫിന്റെ പ്രതിഷേധം. അതിര് വീട്ട പ്രതിഷേധത്തിന് റഫറിയുടെ മഞ്ഞക്കാര്‍ഡും 

71ാം മിനിട്ടില്‍ സെര്‍ജിയോ ഗോമസിന്രെ സഹായത്തോടെ ഫെറാന്‍ ടോറസ് സ്പാനിഷ് ലീഡ് മൂന്നാക്കി. തൊട്ടുപിന്നാലെ എന്‍ഡായ വക മറുപടിയെത്തി. എന്‍ഡായെയ്ക്കും ടൂര്‍ണമെന്റില്‍ ആറ് ഗോളുകളായി. പലതവണ സ്പാനിഷ് പ്രതിരോധം പിളര്‍ന്ന് മാലി മുന്നേറിയെങ്കിലും വീണ്ടുമൊരു ഗോള്‍ വീണില്ല. നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഇനി മൂന്നാം സ്ഥാനത്തിനായി മല്‍സരിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :