E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 11:06 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഇന്ത്യയിലെ സ്ത്രീകള്‍ റഫറിയിങ്ങിലേക്കു വരാന്‍ വിമുഖരാണന്ന് ബെന്റ്ല ഡികോത്ത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പില്‍ പുരുഷന്മാരുടെ മല്‍സരം നിയന്ത്രിക്കാന്‍ വനിതാ റഫറിയെ നിയോഗിച്ചതിലൂടെ ഫിഫ വനിതകളിലുള്ള വിശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെ ആദ്യത്തെ വനിതാ റഫറി ബെന്റ്ല ഡികോത്ത. ഇന്ത്യയില്‍ ആദ്യമായെത്തിയ ലോകകപ്പ് നിയന്ത്രിക്കാന്‍ ഒരു ഇന്ത്യന്‍ റഫറി പോലും ഇല്ലാത്തത് ഖേദകരമാണെന്നും ബെന്റ്ല ഡികോത്ത കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്വിറ്റ്സര്‍ലന്‍ഡുകാരിയായ എസ്തര്‍ സ്റ്റോബ്ലി, അണ്ടര്‍ 17 ലോകകപ്പിലെ ജപ്പാന്‍ ന്യൂ കാലിഡോണിയ മല്‍സരം നിയന്ത്രിച്ചതോടെ ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു. ഫിഫ ലോകകപ്പുകളില്‍ വനിതാ റഫറി പുരുഷന്മാരുടെ മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നത് ചരിത്രത്തില്‍ ആദ്യം. ലിംഗഭേദമില്ലാത്തതാണ് ഫിഫയുടെ നിയമങ്ങളെന്നും, വനിതകളുടെ കഴിവില്‍ ഫിഫ അര്‍പ്പിച്ച വിശ്വാസമാണ് വ്യക്തമാകുന്നതെന്നും മുന്‍ ഇന്ത്യന്‍ താരവും രാജ്യത്തെ ആദ്യ അംഗീകൃത വനിതാ റഫറിയുമായ ബെന്റ്ല ഡികോത്ത പറഞ്ഞു. 

പുരുഷന്മാരുടെ മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ക്ക് മതിയായ ഫിറ്റ്നസ് വേണമെന്ന് ബെന്റ്ല പറയുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ റഫറിയിങ്ങിലേക്കു വരാന്‍ വിമുഖരാണ്. സമ്മര്‍ദങ്ങള്‍ ഭയന്നാകും പലരും മടിച്ചുനില്‍ക്കുന്നത്. റഫറി എന്ന നിലയില്‍ മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. 

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇന്ത്യക്കാരനായ ഒരു റഫറി പോലും ഇല്ലാത്തതിന്റെ കാരണം പരിശോധിക്കണമെന്നും ബെന്റ്ല ആവശ്യപ്പെട്ടു. 

നാല്‍പത്തിരണ്ടാം വയസില്‍ റഫറിയിങ്ങില്‍ നിന്ന് വിരമിച്ച ബെന്റ്ല ഇപ്പോള്‍ എറണാകുളം ജില്ലാ കൃഷി ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :