E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:08 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ഈ ലോകപ്പിലെ താരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പ് ടൂര്‍ണമെന്റുകള്‍ കഴിഞ്ഞാലും ചില താരങ്ങളുടെ പ്രകടനങ്ങള്‍ ഓര്‍മ്മയില്‍ അവശേഷിക്കാറുണ്ട്. പ്രീക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഈ ലോകകപ്പിനും ലഭിച്ചു മിന്നും പ്രകടനം കാഴ്ചവച്ച ഒരു പിടി പ്രതിഭകളെ. നാല് കളികളില്‍ നിന്ന് അഞ്ച് ഗോളുകളുമായി ഫ്രാന്‍സ് താരം അമീന്‍ ഗൗറിയും മാലിയുടെ എന്‍ഡായയും ഗോള്‍ വേട്ടക്കാരില്‍ മുന്നിലുണ്ട്. ഫ്രാന്‍സ് പുറത്തായതോടെ ഗൗറിയുടെ ലോകകപ്പിലെ ഗോളടി അവസാനിച്ചു. എന്‍ഡോയക്ക് ഗോളടിക്കാന്‍ അവസരം അവശേഷിക്കുന്നു. 

ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും ഒരു പോലെ മികവ് പുലര്‍ത്തുന്ന ജര്‍മന്‍ നായകന്‍ യാന്‍ ഫിറ്റെ ആര്‍പ്പ് നാല് ഗോളുകള്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. പ്രീക്വാര്‍ട്ടര്‍വരെ മൂന്ന് ഗോളുകള്‍ക്ക് അവസരമൊരുക്കാനും ആര്‍പ്പിനായി. ഗോള്‍വേട്ടക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി ഇറാന്‍ ഗോള്‍ മെഷീന്‍ അലഹിയാര്‍ സയ്യദുമുണ്ട്. ഈ ലോകകപ്പിന്റെ കണ്ടെത്തലാണ് സയ്യദെന്നും പറയാം. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന സയ്യദിന് മൂന്ന് ഗോളിന്റെ അവകാശം പറയാനുണ്ട്. 

ജപ്പാന്റെ മുന്നേറ്റതാരം നകുമുറോയാണ് മറ്റൊരു താരം ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിനുടമയായ നകുമോറ നാല് ഗോളുകളാണ് സ്കോര്‍‌ ചെയ്തിട്ടുണ്ട്. ജപ്പാന്‍ പുറത്തായതിനാല്‍ താരത്തിന് ഈ ലോകകപ്പില്‍ ഇനി ഗോളവസരമില്ലെന്ന് മാത്രം. 

ബ്രസീലിന്റെ വണ്ടര്‍ കിഡ് വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ലിങ്കണുമുണ്ട് ഗോള്‍ സ്കോറര്‍മാരുടെ പട്ടികയില്‍. ലിങ്കണ്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. 

ഇവരെ കൂടാതെ ബ്രസീലിന്റെ ബ്രന്നര്‍, കൊളംബിയയുടെ പെനലോസ, ഗിനിയയുടെ ടുറേ ,പാരഗ്വായുടെ അലന്‍ റോഡ്രിഗസ് , അമേരിക്കയുടെ ടിം വിയ്യ എന്നിവരും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മുന്നേറ്റത്തില്‍ മാത്രമല്ല പാര്‍ശ്വങ്ങളിലും മധ്യനിരയിലും കളിനിയന്ത്രിക്കുന്ന ഒരുപിടി താരങ്ങളും ഈ ലോകകപ്പിന്റെ സംഭാവനയാണ്. ഫ്രാന്‍സിന്റെ ഓസില്‍, യസിന്‍ അദ്‌ലി കൂട്ടത്തില്‍ പ്രധാനിയാണ്. 4 ഗോളുകള്‍ക്കാണ് അദ്‍ലി വഴിയൊരുക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :