E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:19 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

പെനല്‍റ്റി ബോക്സിലെ ദുര്‍ഭൂത ബാധയെ അതിജീവിച്ച് ഇംഗ്ലണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

െപനല്‍റ്റിയില്‍ തോറ്റ് പുറത്താകുന്ന ടീമെന്ന ചരിത്രം തിരുത്തിയാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ അമേരിക്കയ്ക്കെതിരെ ഇറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീമും വിവിധ ജൂനിയര്‍ ടീമുകളും ഒരേപോലെ പെനല്‍ട്ടി ഷൂട്ടൗട്ടില്‍ പുറത്താകുന്നത് പതിവാണെന്നിരിക്കെയാണ് ജപ്പാനെതിരായ പ്രീക്വാര്‍ട്ടറില്‍ ആ പതിവ് ഈ ടീം തിരുത്തിയത്. 

കളിയുടെ മുഴുവന്‍ സമയവും കടന്ന് മല്‍സരം പെനല്‍റ്റിയിലേക്ക് നീങ്ങിയപ്പോള്‍ കോച്ച് സ്റ്റീവ് കൂപ്പറിന് പോലും വിശ്വാസമുണ്ടായിരുന്നില്ല. പെനല്‍റ്റിയെ അതിജീവിച്ച് തന്റെ കുട്ടികള്‍ ക്വാര്‍ട്ടറിലേക്ക് ചേക്കേറുമെന്ന് എന്നാല്‍ കോച്ചിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് മൂന്നാം കിക്കെടുത്ത ഹിനാറ്റയുടെ ഷോട്ട് തടുത്ത് ഗോള്‍കീപ്പര്‍ ആന്‍ഡേഴ്സണും ഇംഗ്ലണ്ടിന്റെ കൗമാരവും നടന്ന് കയറിയത് ചരിത്രത്തിലേക്കാണ്. 

പെനല്‍റ്റി ബോക്സിലെ ദുര്‍ഭൂതം ബാധ ബാധിക്കുന്നത് 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ സെമി ഫൈനലില്‍ വെസ്റ്റ് ജര്‍മനിയോട് തോറ്റ് പുറത്താകുന്നതോടെയാണ്. തുടര്‍ന്ന് 1996 ലെ യൂറോകപ്പ് സെമിയിലും ജര്‍മനിയോട് പരാജയപ്പെട്ട് സെമിയില്‍‌ പുറത്തായി. ശേഷം 1998 ലെ ഫ്രാന്‍‍സ് ലോകകപ്പില്‍ അര്‍ജന്റീനയോടും 2004 യൂറോയിലും 2006 ലോകകപ്പില്‍ പോര്‍ച്ഗലിന് മുന്നിലും ഇംഗ്ലണ്ടിന് പെനല്‍റ്റി ബാലികേറാ മലയായി.

ഏറ്റവുമൊടുവില്‍ അണ്ടര്‍ 17 യുറോകപ്പ് ഫൈനലില്‍ സ്പെയിനോടും അണ്ടര്‍ 21 ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജര്‍മനിയൊടും തോറ്റ് പുറത്താകാനായിരുന്നു ഇംഗണ്ടിന്റെ വിധി എന്തായാലും ജപ്പാനെ പരാജയപ്പെടുത്തിയതോടെ കാലങ്ങളായി പിന്തുടരുന്ന പെനല്‍റ്റി ബാധ വിട്ടുപോയെന്ന് ആശ്വസിക്കുകയാണ് ടീം ഇംഗ്ലണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :