E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:23 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ബ്രസീലിയന്‍ താരങ്ങളുടെ മനസ് നിറച്ച് കൊച്ചി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കൊല്‍ക്കത്തയ്ക്ക് തിരിച്ച ബ്രസീലിയന്‍ താരങ്ങളുടെ മനസ് നിറച്ച് കൊച്ചി. കൊച്ചിയില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ആരാധകരുടെ വലിയ പിന്തുണയാണ് ബ്രസീലിന് ലഭിച്ചത്. ഇന്ത്യയിലെ ഹോംഗ്രൗണ്ടെന്നായിരുന്നു കൊച്ചിക്ക് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് അമേദിയു നല്‍കിയ വിശേഷണം. 

ബ്രസീല്‍ കളിച്ചപ്പോഴെല്ലാം കൊച്ചിയില്‍ മഞ്ഞക്കടലിരമ്പി. മഞ്ഞ ജഴ്സിയണിഞ്ഞും, മുഖത്ത് ചായം തേച്ചും സ്ത്രീപുരുഷഭേദമില്ലാതെ കേരളമങ്ങോളമിങ്ങോളമുള്ള ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചപ്പോഴും ബ്രസീലിന്റെ മല്‍സരങ്ങള്‍ക്ക് കാണികള്‍ ധാരാളമെത്തി. ഈമാസം ഏഴിനു നടന്ന ബ്രസീല്‍ സ്പെയിന്‍ പോരാട്ടം കാണാനാണ് ഏറ്റവും കൂടുതല്‍ കാണികളെത്തിയത്. 21,362 പേര്‍. പത്തിനു നടന്ന ബ്രസീല്‍ ഉത്തരകൊറിയ പോരാട്ടം കാണാന്‍ 15,314 പേരെത്തി. പതിനെട്ടിനു ഹോണ്ടുറാസിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് കാണികളുടെ എണ്ണം വീണ്ടും ഇരുപതിനായിരത്തിനു മുകളിലെത്തി. 20,663 പേരാണ് ബ്രസീല്‍ ഹോണ്ടുറാസ് മല്‍സരം കണ്ടത്. 

കൊച്ചിയില്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്പെയിനും ജര്‍മനിയുമെല്ലാം കളിച്ചെങ്കിലും കാണികളുടെ എണ്ണത്തില്‍ ബ്രസീലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനായില്ല. മൂന്നു മല്‍സരങ്ങളിലായി ഏഴു ഗോളുകള്‍ നേടിയ ബ്രസീലും കൊച്ചിയിലെത്തിയ ആരാധകരെ നിരാശപ്പെടുത്തിയില്ല. ബ്രസീലിന്റെ അല്‍ഭുതബാലന്‍ വിനീഷ്യസ് ജൂനിയര്‍ ഉണ്ടായിരുന്നില്ലെങ്കിലും അധ്വാനിച്ചു കളിച്ച ലിങ്കണും പൗളിഞ്ഞോയും മാര്‍ക്കസ് അന്റോണിയോയും ബ്രണ്ണറുമെല്ലാം മലയാളി ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ഇടംനേടിക്കഴിഞ്ഞു. 

ബ്രസീലിന്റെ ഇന്നത്തെ കൗമാരതാരങ്ങള്‍ സീനിയര്‍ ടീമില്‍ ഇടംപിടിക്കുന്ന കാലത്ത് കൊച്ചിയില്‍ കളികാണാനെത്തിയ ഓരോ ഫുട്ബോള്‍ ആരാധകനും അഭിമാനിക്കാം. ലോകതാരങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍. കൊച്ചിയിലെ ആരാധകരുടെ സ്നേഹപ്രകടനത്തില്‍ മതിമറന്നാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയെ നേരിടാന്‍ ബ്രസീല്‍ കൊല്‍ക്കത്തയ്ക്കു തിരിച്ചത്. ലോകകപ്പില്‍ സീനിയര്‍ ടീമിനെ ഏഴുഗോളുകള്‍ക്കു തോല്‍പിച്ച ജര്‍മനിക്ക് കൊല്‍ക്കത്തയില്‍ ശക്തമായ മറുപടി നല്‍കാന്‍ കൊച്ചിയിലെ ആരാധകര്‍ നല്‍കിയ ഊര്‍ജം ബ്രസീലിന്റെ ജൂനിയര്‍ ടീമിനു കരുത്തുപകരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :