E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:20 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

സ്പാനിഷ് മുന്നേറ്റം; മുട്ടുകുത്തി ഫ്രാൻസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പില്‍ ‍ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ജയം. 22ന് കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനാണ് സ്പെയിനിന്റെ എതിരാളികള്‍. 

യൂറോപ്യന്‍ വമ്പരന്‍മാരില്‍ അകത്തേക്കാര് പുറത്തേക്കാര് എന്നുറ്റുനോക്കിയ മല്‍സരത്തില്‍ സ്പെയിനിനായിരുന്നു ആധിപത്യം. ചടുലമായ കുറിയ പാസുകള്‍ ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ചു. പക്ഷെ സ്പാനിഷ് പ്രതിരോധത്തെ കബളിപ്പിച്ച് ഫ്രഞ്ച് നായകന്‍ അമീന്‍ ഗൗരി നീട്ടിനല്‍കിയ പാസ് ലെനി പിന്റോ പോസ്റ്റിനുള്ളിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ സ്പെയിനും ആരാധകരും ഒരുമിച്ചു ഞെട്ടി. 

കളി ഫ്രഞ്ച് പട കൈയ്യടക്കിയെന്ന് തോന്നിച്ച നിമിഷങ്ങള്‍. വിദഗ്ധമായി കളി തട്ടിപ്പറിച്ചെടുത്ത സ്പെയിന്‍ യുവാന്‍ മിറാന്‍ഡയുടെ ഹെഡറിലൂടെ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഫ്രഞ്ച് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി സ്പാനിഷ് മുന്നേറ്റം ബോക്സിലേക്ക് പലവട്ടം പന്തുമായെത്തി. അനുകൂലമായി ലഭിച്ച ഫ്രീകിക്കുകളൊക്കെയും പാഴാക്കി സ്പെയിന്‍ കളിയാരാധകരെ നിരാശരാക്കി. 

പക്ഷെ കളിയില്‍ മേധാവിത്വം നഷ്ടപ്പെടുത്താന്‍ കാളപ്പോരിന്റെ നാട്ടുകാര്‍ തയ്യാറല്ലായിരുന്നു. പന്തുമായി ബോക്സിലേക്ക് കടന്നുകയറിയ സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസിനെ വീഴ്ത്തിയതിന് ഫ്രാന്‍സ് വലിയ വില നല്‍കേണ്ടി വന്നു. അനുകൂലമായി ലഭിച്ച പെനല്‍റ്റി ആബേല്‍ റൂയിസ് തന്നെ വലയ്ക്കുള്ളിലാക്കി വിജയമുറപ്പിച്ചു. ഇന്‍ജുറി ടൈമില്‍ ഫ്രാന്‍സിനെ ചലിക്കാനനുവദിക്കാതെ പൂട്ടിയ സ്പെയിന്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. 

പ്രീക്വാര്‍ട്ടറില്‍ സ്പെയിനോട് തോറ്റ് ഫ്രാന്‍സ് പുറത്തായതോടെ രണ്ട് മികച്ച മികച്ച താരങ്ങളുടെ പ്രകടനവും ലോകകപ്പിന് നഷ്ടമാവുകയാണ്. അഞ്ച് ഗോളുകള്‍ നേടിയ ഫ്രഞ്ച് നായകന്‍ അമിന്‍ ഗൗറിയുടേയും നാല് ഗോളുകള്‍ക്ക് വഴിയൊരുക്കിയ യസിന്‍ അദ്‌ലിയുടേയും പ്രകടനം ആരാധകര്‍ മറക്കാനിടയില്ല. ലോകകപ്പിലെ ഫ്രാന്‍സിന്റെ ഓരോ ഗോളിലും അമിന്‍ ഗൗറിയുടെ മാന്ത്രിക സ്പര്‍ശമുണ്ടായിരുന്നു. 

നാല് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത് ടൂര്‍ണമെന്റിന്റെ താരമാകാന്‍ മുന്നിലുണ്ടായിരുന്ന ഗൗറിയുടെ കാലുകള്‍ക്ക് കൂച്ചുവിലങ്ങിട്ടു സ്പാനിഷ് സംഘം. ഫ്രാന്‍സിന്റെ മുന്നേറ്റത്തിനു പിന്നില്‍ മറ്റൊരു താരത്തിന്റെ കൂടി കളി മികവുണ്ട്. നാല് കളിയില്‍ നിന്ന് നാല് ഗോളുകള്‍ക്ക് അവസരമൊരുക്കിയ ഫ്രാന്‍സിന്റെ സ്വന്തം ഓസില്‍, യസിന്‍ അദ്‌ലി. 

സ്പെയിനോട് പരാജയപ്പെട്ട് പാരീസിലേക്ക് വിമാനം കയറുമ്പോള്‍ കളിയാരാധകര്‍ക്ക് നഷ്ടമാവുക അമിന്റെ ചടുല നീക്കങ്ങളും യസിന്റെ ഡ്രിബിളിങ് മികവുമായിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :