E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 10:24 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

അണ്ടർ 17 ലോകകപ്പിന് കൊച്ചിയിൽ കൂടുതൽ ടിക്കറ്റുകൾ വിൽപനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടർ 17 ലോകകപ്പിന് കൊച്ചിയിൽ കൂടുതൽ ടിക്കറ്റുകൾ വിൽപനയ്ക്ക്. ടിക്കറ്റ് കിട്ടാനില്ലെന്ന ആരാധകരുടെ പരാതിയെത്തുടർന്നാണ് പ്രാദേശിക സംഘാടക സമിതിയുടെ നടപടി. ഇന്നത്തെ മൽസരത്തിന്റേതടക്കം കൊച്ചിയിൽ ഇനിയുള്ള എല്ലാ മൽസരങ്ങളുടേയും ടിക്കറ്റുകൾ വിൽപനയ്ക്കുണ്ടെന്ന് സംഘാടകർ അറിയിച്ചു. 

കൊച്ചിയിൽ കഴിഞ്ഞ നാലു മൽസരങ്ങളുടേയും ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നുവെങ്കിലും സ്റ്റേഡിയത്തിലെ ഗാലറികളിൽ ഒട്ടേറെ കസേരകൾ ഒഴിഞ്ഞുകിടന്നിരുന്നു. സുരക്ഷാ കാരണങ്ങളാൽ പരമാവധി 29,000 കാണികളെ മാത്രം സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചാൽ മതിയെന്നായിരുന്നു ഫിഫയുടെ കർശന നിർദേശം. മൽസരിക്കുന്ന ടീമുകൾക്കും ടൂർണമെന്റിന്റെ 13 സ്പോൺസർമാർക്കും, കളി സംപ്രേഷണം ചെയ്യുന്നവർക്കും പ്രാദേശിക സംഘാടകർക്കും വകയിരുത്തിയ ടിക്കറ്റുകളിൽ ഭൂരിപക്ഷവും പ്രയോജനപ്പെടുത്തിയില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്, കൂടുതൽ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വയ്ക്കാൻ ഫിഫയെ പ്രേരിപ്പിച്ചത്. ഫിഫയുടെ വെബ്സൈറ്റ് വഴിയും കൊച്ചിയിലെ ബോക്സ് ഓഫിസ് വഴിയും ടിക്കറ്റ് വാങ്ങാം. കൊച്ചി സ്‌റ്റേഡിയത്തിനു മുന്നിലെ ബോക്‌സ് ഓഫീസ് മത്സരദിനങ്ങൾ ഒഴികെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. മത്സരദിവസം കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലാവും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുക. 18നും 22നും നടക്കുന്ന മൽസരങ്ങളുടെ 80 രൂപ , 200 രൂപ , 400 രൂപ , 800 രൂപ ടിക്കറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :